താന്‍ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്ന് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ മകൻ

താന്‍ ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നുള്ള പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ മകന്റെ വാക്കുകള്‍ വലിയ വിവാദമായിരിക്കുന്നു. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്നതില്‍ രോഷാകുലനായി പാര്‍ലമെന്റ് ആക്രമണകേസിലെ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. ഇത്തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ എല്ലാം അടിസ്ഥാന രഹിതമാണെന്ന് തനിക്ക് ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനമൊന്നുമില്ല എന്ന് ഗാലിബ് വെളിപ്പെടുത്തി.
ഭാവി പഠനത്തിനായി വിദേശത്ത് പോകേണ്ടതുണ്ട് അതുകൊണ്ടാണ് പാസ്‌പോര്‍ട്ട് എടുത്തത്. ഗാലിബ് ഗുരു പറഞ്ഞു. എന്റെ കുടുംബത്തെയും കശ്മീരികളേയും ദ്രോഹിച്ചത് ഇന്ത്യയാണ്. പിന്നെ എങ്ങനെയാണ് ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നതെന്ന് ഗാലിബ് ചോദിച്ചു.
തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതില്‍ മാധ്യമങ്ങളെ കനത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 2001 ല്‍ പാര്‍ലമെന്റിനു നേരേ നടന്ന ഭീകരാക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിനെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് 2013 ല്‍ തൂക്കിലേറ്റുകയായിരുന്നു. വിദേശപഠനത്തിനായി പാസ്‌പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് അഫ്!സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മികച്ച മാര്‍ക്ക് വാങ്ങിയ ഗാലിബിന് വിദേശത്ത് നിന്ന് മെഡിക്കല്‍ പഠനത്തിനായി നിരവധി അവസരങ്ങളാണ് എത്തുന്നത്. എന്നാല്‍ ഇതെല്ലാം കിട്ടണമെങ്കില്‍ തനിയ്ക്ക് ഒരു പാസ്‌പോര്‍ട്ട് വേണമെന്ന് പറയുന്നു ഗാലിബ് ഗുരു. ജമ്മു കശ്മീരിലെ ബാരാമുള്ളയ്ക്കടുത്ത് ഗുല്‍ഷാനാബാദിലാണ് അഫ്!സല്‍ ഗുരുവിന്റെ വീട്. അഫ്!സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്ക് ശേഷം, ഗാലിബിനെ കുടുംബം എല്ലാറ്റില്‍ നിന്നുമകറ്റിയാണ് വളര്‍ത്തിയത്. അമ്മ തബസ്സുമിനും മുത്തച്ഛന്‍ ഗുലാം മുഹമ്മദിനുമൊപ്പമാണ് ഗാലിബ് വളര്‍ന്നത്.
പത്താംക്ലാസ്സില്‍ 95 ശതമാനവും പന്ത്രണ്ടാംക്ലാസ്സില്‍ 86 ശതമാനവും മാര്‍ക്ക് വാങ്ങിയ ഗാലിബ് ഗുരു. തീവ്രവാദസംഘടനകളുടെ പിടിയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതിന് അമ്മയോടാണ് ഗാലിബ് നന്ദി പറയുന്നത്. ഗാലിബിന്റെ അച്ഛനായ അഫ്!സല്‍ ഗുരുവാണ് ഇപ്പോഴും ജമ്മു കശ്മീരിലെ ഭീകരവാദ സംഘടനകളുടെ 'ഐക്കണ്‍'. പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനിക ബസ്സുകളുടെ നേര്‍ക്ക് കാര്‍ ഓടിച്ചു കയറ്റിയ ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ ജയ്‌ഷെ മുഹമ്മദിന്റെ 'അഫ്!സല്‍ ഗുരു ചാവേര്‍ സംഘ'ത്തിലെ അംഗമായിരുന്നു.
https://www.facebook.com/Malayalivartha





















