തെറിവിളിക്കാന്‍ ഞങ്ങള്‍ക്കും അറിയാം; ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള അശ്ലീലപദങ്ങള്‍ തങ്ങള്‍ ഉപയോഗിക്കാത്തത് അത് തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതുകൊണ്ടാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള അശ്ലീലപദങ്ങള്‍ തങ്ങള്‍ ഉപയോഗിക്കാത്തത് അത് തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതുകൊണ്ടാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അശ്ലീലപദങ്ങള്‍ ഉപയോഗിക്കാൻ അറിയാഞ്ഞിട്ടല്ലെന്നും തങ്ങളുടെ ഹിന്ദു വിശ്വാസം അതിന് അനുവദിക്കുന്നതല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. തന്നെ തെറിവിളിച്ചുള്ള ബി.ജെ.പി വക്താവ് അവദൂത് വാഗിന്റെ ട്വീറ്റിനോടു പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു കെജ്രിവാൾ.
‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, നിങ്ങള്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണിത്. അദ്ദേഹം നിങ്ങളുടെ അനുയായിയും ബി.ജെ.പി ഭാരവാഹിയുമാണ്. തെറിവിളിക്കാന്‍ ഞങ്ങള്‍ക്കും അറിയാം. പക്ഷേ ഞങ്ങള്‍ ഹിന്ദുക്കളാണ്. ഞങ്ങളുടെ ഹിന്ദു സംസ്‌കാരം മറ്റുള്ളവരെ അധിക്ഷേപിക്കാന്‍ പഠിപ്പിക്കുന്നില്ല.’ മോദിയെ ടാഗ് ചെയ്തുകൊണ്ട് കെജ്‌രിവാള്‍ ട്വീറ്റു ചെയ്തു.
‘ഒരു പാക്കിസ്ഥാനി ആര്‍മി കേണല്‍ പാക്കിസ്ഥാനുവേണ്ടി ഇന്ത്യയില്‍ രഹസ്യമായി പണിയെടുക്കുന്നു.’ എന്നായിരുന്നു അവദൂതിന്റെ ട്വീറ്റ്. ഇതിന്റെ അവസാനഭാഗത്ത് കെജ്‌രിവാളിന്റെ പേര് ട്വിസ്റ്റ് ചെയ്ത് മോശമായി പരാമർശിക്കുകയും ചെയ്തു. 16,000 ബി.ജെ.പി പ്രവര്‍ത്തകരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. അതില്‍ 5000 പേര്‍ അവരുടെ ടൈംലൈനില്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ അശ്ലീല ട്വീറ്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം അവദൂതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്‍റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഘടകത്തിലെ വക്താവുമായ അവദൂത് വാഗ് മുൻപ് പ്രസ്താവിച്ചിരുന്നു. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഇതിന് മുമ്പും അവദൂത് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















