സുഹൃത്തിനെ കൊന്ന് ചാക്കില്‍ കെട്ടി കാടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

സനോജ് (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ആകാശ് (22) പോലീസിന്റെ പിടിയിലായി. ആകാശും സനോജും സുഹൃത്തുക്കളാണ്. മൂന്നു വര്‍ഷം മുന്‍പ് തന്റെ പക്കല്‍ നിന്നം വാങ്ങിയ 1000 രൂപ തിരിച്ചുനല്‍കണമെന്ന് സനോജ് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഇരുവരും തമ്മില്‍ അടിപിടിയും നടന്നു. ആകാശിന്റെ പല്ലുകള്‍ തകരുകയും തലയോടിനും മുഖത്തും പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവരം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുകയും ആകാശിന് ആശുപത്രി ചെലവും സനോജ് നല്‍കുകയും ചെയ്തിരുന്നു. ലഹരിക്ക് അടിമയാണ് ഇരുവരും. നിരവധി കേസുകളും ഇവരുടെ പേരിലുണ്ട്. ബുധനാഴ്ച കോടതിയില്‍ ഒരു കേസില്‍ ഹാജരായ ശേഷം മടങ്ങുന്നതിനിടെ സനോജിനെ ആകാശ് കാട്ടിലേക്ക് ക്ഷണിച്ചു.
ലഹരി പുകയ്ക്കാമെന്ന് പറഞ്ഞായിരുന്ന ക്ഷണം. കാടിനുള്ളില്‍ വച്ച് സനോജിനെ കൊലപെ്ടുത്തിയ ശേഷം മൂര്‍ച്ചയേറി കല്ലുകൊണ്ട് ഇടിച്ച് മുറിച്ച് കഷ്ണങ്ങളാക്കി. തുടര്‍ന്ന് ചാക്കില്‍ കെട്ടി കാടിനുള്ളില്‍ കുഴിച്ചിട്ടു. വ്യാഴാഴ്ച സംഗം വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടി. ആകാശിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറഞ്ഞുവന്നത്. മൂന്നുവര്‍ഷം മുന്‍പ് വഴക്കിനിടെ സനോജിന്റെ ഇടിയേറ്റ് തന്റെ പല്ലുകള്‍ തകര്‍ന്നുപോയിരുന്നുവെന്നും പിന്നീട് തനിക്ക് ഇറച്ചികഴിക്കാന്‍ പറ്റിയില്ലെന്നും അതിന്റെ വൈരാഗ്യത്താലാണ് കൊലപാതകം ചെയ്തതെന്നും ആകാശ് പോലീസിനോട് സമ്മതിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha





















