ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി സൗദി വിദേശകാര്യമന്ത്രി, ഇന്ത്യയിലെത്തുന്ന അദല്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍. തിങ്കളാഴ്ച അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് അദലിന്റെ സന്ദര്‍ശനമെന്നും രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെത്തുന്ന അദല്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യപാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ അദല്‍ മധ്യസ്ഥത വഹിക്കുമെന്ന അഭ്യൂഹങ്ങളും രവീഷ് കുമാര്‍ നിഷേധിച്ചു. ഒരു രാജ്യവും മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് വന്നിട്ടില്ല. രാജ്യത്തിനു മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥ ശ്രമം ആവശ്യമില്ലെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















