ജെയ്സാൽമേറിലെ സൈനികത്താവളത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അപരിചതനെ പോലീസ് പിടികൂടി

രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങി നടന്ന ഒരാളെ പോലീസ് പിടികൂടി. കാദർഖാനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ 2018ൽ പാകിസ്ഥാനിലേക്ക് കടന്നതാണെന്ന് സമ്മതിച്ചു. താവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങിയ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.
2018 ല്‍ താന്‍ പാകിസ്ഥാനിലേക്ക് പോയതാണെന്ന് അയാള്‍ സമ്മതിക്കുന്നുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ നടന്നുവരുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഇന്നലെ ജമ്മുവില്‍ പലയിടത്തു നിന്നും സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ രാജസ്ഥാനില്‍ പാകിസ്താന്റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചിട്ടതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















