രാജ്യത്തു തന്നെ ഗൂഢാലോചനകള്‍ നടക്കുന്നു-നരേന്ദ്ര മോദി

രാജ്യത്ത് എല്ലാക്കാലവും എല്ലാം സഹിച്ചിരിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അനന്തകാലം വരെ ഞങ്ങള്‍ക്ക് എല്ലാം സഹിച്ചുകൊണ്ടു തുടരാന്‍ സാധിക്കില്ല. അയല്‍ക്കാരില്‍നിന്നുതന്നെ ശത്രുതയുണ്ടാകുമ്പോള്‍ സിഐഎസ്എഫ് പോലുള്ള സേനകളുടെ സേവനം വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസിയാബാദില്‍ സിഐഎസ്എഫിന്റെ 50ാമത് റെയ്‌സിങ് ദിനപരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തു തന്നെ ഗൂഢാലോചനകള്‍ നടക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് അതിനു സഹായങ്ങള്‍ ലഭ്യമാകുന്നു. അയല്‍ക്കാരുടെ പെരുമാറ്റം വളരെ ശത്രുതയോടെയാണ്. എന്നാല്‍ അവര്‍ക്കു യുദ്ധം ചെയ്യാനുള്ള ശേഷിയില്ല. രാജ്യത്തിന് അകത്തുനിന്നു നിരവധി ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. പുറത്തുനിന്നും അതിനു പിന്തുണയും ലഭ്യമാകുന്നു. ഭീകരതയുടെ ഭയാനകമായ ചിത്രങ്ങളാണു പുറത്തുവരുന്നത്. ഇത്തരം ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളില്‍ രാജ്യത്തിനും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുകയെന്നതു വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിഐപി സംസ്‌കാരം ചിലപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. സര്‍ക്കാരിനു പല സമയങ്ങളിലും ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യക്തിയെ സംരക്ഷിക്കുന്നതു വളരെ എളുപ്പമാണ്, എന്നാല്‍ ദിവസേന ലക്ഷക്കണക്കിനു ജനങ്ങളെത്തുന്ന ഒരു സ്ഥാപനത്തെ സംരക്ഷിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സിഐഎസ്എഫിനെ അഭിനന്ദിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















