തിരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റച്ചട്ടം... അപരന്മാരെ ഇറക്കിയുള്ള കളി ഇത്തവണ നടക്കില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഇനി ചെയ്യുന്നതും ചെയ്യരുതാത്തതുമായി കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറ്റ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന നിമിഷം മുതല്‍ ഫലം പ്രഖ്യാപിക്കുന്നതുവരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കും.
തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ഒന്നാണ് അപരന്മാരുടെ സ്വാധീനം. സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ പോലും അപരന്മാന്‍ കൃത്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അപരന്മാരെ ഇറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മുന്നിട്ടിറങ്ങാറുണ്ട്. എന്നാല്‍ അത് ഇത്തവണ നടക്കില്ലെന്നാണ് പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നത്. കാരണം വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പതിപ്പിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്കാണോ വോട്ട് ചെയ്യുന്നത് അവരുടെ പേര് മാത്രമല്ല വോട്ട് രേഖപ്പെടുത്തുന്ന സ്വിച്ചിന്റെ അടുത്ത് അവരുടെ ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തും. അപന്മാര്‍ക്ക് ലഭിക്കുന്ന വോട്ട് തടയാനും സ്ഥാനാര്‍ത്ഥികളെ പെട്ടെന്ന് തിരിച്ചറിയാനും പുതിയ സംവിധാനം മൂലം സാധിക്കുന്നു.
https://www.facebook.com/Malayalivartha





















