തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചരണത്തിന് ഫുള്‍ ചാര്‍ജ്ജില്‍ നില്‍ക്കുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്ക് നല്ല മുട്ടന്‍ പണി നല്‍കി ഇലക്ഷന്‍ കമ്മീഷന്‍

തെരെഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചരണത്തിന് ഫുള്‍ ചാര്‍ജ്ജില്‍ നില്‍ക്കുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്ക് നല്ല മുട്ടന്‍ പണിതന്നെയാണ് ഇലക്ഷന്‍ കമ്മിഷന്‍ കൊടുത്തിരിക്കുന്നത്. നാല്‍പ്പത് ദിവസത്തോളം പ്രചരണസംവിധാനം താളം തെറ്റാതെ കൊണ്ടു പോകുക എന്നതാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് നല്ല പണിപ്പെടേണ്ട കാര്യം തന്നെയാണ്. പ്രവര്‍ത്തകരുടെ ആവേശം ടോപ് ഗിയറില്‍ നിര്‍ത്തുവാന്‍ കവല പ്രസംഗം മാത്രം മതിയാവില്ല. ഭാരിച്ച പണചിലവും ഉണ്ടാകും. എവിടെ എങ്കിലും ഒന്നു മങ്ങിപ്പോയാല്‍ മറ്റുപാര്‍ട്ടികള്‍ സ്‌കോര്‍ ചെയ്യും അതുകൊണ്ടു.
പ്രവര്‍ത്തകരെ മടുപ്പിക്കാതെയുള്ള പരിപാടികള്‍ നടത്തണമെങ്കില്‍ ഒരുപാടു പണം പൊടിക്കേണ്ടിവരും.
ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ പാര്‍ട്ടികളെല്ലാം തന്നെ. എന്നാല്‍ ഇരുട്ടടി എന്നോണമാണ് ഇലക്ഷന്‍ കമ്മീഷന്റെ ഏപ്രില്‍ 23 എന്ന പ്രഖ്യാനം.
ഇത് ഒരു എട്ടിന്റെ പണിയാണ് എന്നുപറയാന്‍ കാരണങ്ങള്‍ നിരവധിയുണ്ട്.
പ്രതീക്ഷിച്ചതിലും രണ്ടാഴ്ച്ചയിലധികം പ്രചരണം നടത്തേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ കേരളത്തിലെ പാര്‍ട്ടികള്‍ നേരിടേണ്ടി വരിക. അത്രയും ദിവസം കൂടി ജനങ്ങളോട് വോട്ട് ചോദിക്കമല്ലോ എന്നാണ് നേതാക്കള്‍ ആദ്യം പ്രതികരിച്ചതെങ്കിലും നീണ്ട 40 ദിവസങ്ങള്‍ ആവേശം ചോരാതെ പ്രചരണം കൊണ്ടു പോകുക എന്നത് ചില്ലറ കളിയല്ല.
നാല്‍പ്പത് ദിവസത്തോളം പ്രചരണസംവിധാനം താളം തെറ്റാതെ കൊണ്ടു പോകുക എന്നതാണ് അടുത്ത വെല്ലുവിളി പ്രവര്‍ത്തകരുടെ ആവേശം ടോപ് ഗിയറില്‍ നിര്‍ത്തുവാന്‍ കവല പ്രസംഗം മാത്രം മതിയാവില്ല. ഭാരിച്ച പണചിലവുണ്ട്. സ്ഥാനാര്‍ഥികളുടെ പാര്‍ട്ടികളുടേയും കീശ കാലിയാക്കുന്നതിന് നീണ്ടു പോകുന്ന പ്രചരണം വഴിവയ്ക്കും എന്നുറപ്പാണ്. എല്ലാ പാര്‍ട്ടികളും സ്വന്തം നിലയില്‍ കേരളയാത്രയൊക്കെ നടത്തി ഫണ്ട് ശേഖരണം നടത്തിയെങ്കിലും ചിലവ് കണക്കുകൂട്ടിയിടത്ത് നില്‍ക്കാന്‍ സാധ്യതയില്ല.
കേരളത്തിലെ കടുത്ത ഉഷ്ണകാലാവസ്ഥയാണ് രാഷ്ട്രീയക്കാര്‍ നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സംസ്ഥാനമാണ് കേരളം. സൂര്യതാപത്തിനുള്ള സാധ്യതയും സജീവം.നീണ്ട നാല്‍പ്പത് ദിവസം പ്രചരണം നടത്തണമെങ്കില്‍ അതിനുള്ള ആരോഗ്യവും ഊര്‍ജ്ജവും സ്ഥാനാര്‍ഥിയും നേതാക്കന്‍മാരും പ്രവര്‍ത്തകരും സംരഭിക്കണം.
സ്വാഭാവികമായും രാവിലെ നേരത്തെ പ്രചരണം ആരംഭിച്ച് പകലോടെ പ്രചരണം അവസാനിപ്പിക്കുകയും ഉച്ചവെയില്‍ അടങ്ങിയ ശേഷം പ്രചരണം നടത്തുകയും ചെയ്യുകയാവും സ്ഥാനാര്‍ഥികളുടെ തന്ത്രം. കഴിഞ്ഞ വേനലില്‍ നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിവിധ മുന്നണികള്‍ ഈ മാതൃകയാണ് പിന്തുണര്‍ന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത് തന്നെ മറ്റു രണ്ട് മുന്നണികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തും മുന്‍പ് ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന് 43 ദിവസം കഴിഞ്ഞാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഫലം വരുന്നതാവട്ടെ പിന്നെയും ഒരുമാസം കഴിഞ്ഞും.
https://www.facebook.com/Malayalivartha





















