സര്‍ഫ് എക്‌സല്‍ പരസ്യചിത്രത്തിനു പോലും രക്ഷയില്ല... രാജ്യസ്‌നേഹമെന്നു പേര്‍വിളിച്ച് വര്‍ഗീയവാദത്തെ ഒളിച്ചുകടത്തുന്നത് അറിയാതെയിരിക്കുന്നവരായി മോദിഭക്തരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണ് തുറപ്പിക്കേണ്ട സന്ദര്‍ഭമാണ്, കേവലം ഒരു പരസ്യചിത്രത്തെപ്പോലും വെറുതേ വിടാന്‍ ഹിന്ദുത്വവാദികള്‍ എന്ന പേരില്‍ ചിലര്‍ അനുവദിക്കാതിരിക്കുന്ന അവസ്ഥ

രാജ്യസ്‌നേഹമെന്നു പേര്‍വിളിച്ച് വര്‍ഗീയവാദത്തെ ഒളിച്ചുകടത്തുന്നത് അറിയാതെയിരിക്കുന്നവരായി മോദിഭക്തരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണ് തുറപ്പിക്കേണ്ട സന്ദര്‍ഭമാണ് കേവലം ഒരു പരസ്യചിത്രത്തെപ്പോലും വെറുതേ വിടാന്‍ ഹിന്ദുത്വവാദികള്‍ എന്ന പേരില്‍ ചിലര്‍ അനുവദിക്കാതിരിക്കുന്ന അവസ്ഥ.
മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തതിന് സര്‍ഫ് എക്‌സല്‍ കമ്പനിക്കെതിരെ ചില സംഘങ്ങള്‍ സെബര്‍ ആക്രമണം നടത്തുകയാണിപ്പോള്‍. ഹോളി ആഘോഷം നടക്കുന്ന ഒരു തെരുവിലൂടെ തന്റെ പൈജാമയില്‍ ചായം പറ്റാതെ പള്ളിയില്‍പോയി നിസ്‌കരിക്കാന്‍ ഒരു മുസ്ലീം ബാലനെ ഹിന്ദു പെണ്‍കുട്ടി സഹായിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഈ പരസ്യത്തിന് വലിയ പിന്തുണ ആളുകള്‍ക്കിടയില്‍നിന്ന് ഉണ്ടായി. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ചില പ്രൊഫൈലുകളില്‍ നിന്നു വളരെ വലിയ ആക്രമണമാണ് പരസ്യം നേരിടുന്നത്.
ഹോളി ആഘോഷത്തിന്റെ ഭാഗമായി ബക്കറ്റുകള്‍ നിറയെ ചായവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ക്കു മുമ്പില്‍ ഹിന്ദു പെണ്‍കുട്ടി പോയി നില്‍ക്കുകയാണ്. അവളെ അവര്‍ ചായത്തില്‍ കുളിപ്പിക്കുന്നു. പെണ്‍കുട്ടി അവരെ കൂടുതല്‍ പ്രകോപിപ്പിക്കുന്നു. അവര്‍ തങ്ങളുടെ കയ്യിലുള്ള ചായം മുഴുവന്‍ അവളില്‍ പ്രയോഗിച്ചു തീര്‍ക്കുന്നു. അവരുടെ ചായം തീര്‍ന്നു എന്ന് ഉറപ്പുവരുത്തിയശേഷം അവള്‍ തന്റെ മുസ്‌ലിം സുഹൃത്തിനെ സൈക്കിളില്‍ കൂട്ടിക്കൊണ്ടുവരികയും പള്ളിയിലെത്തിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടിയ്ക്കുമേല്‍ ചായം എറിഞ്ഞവരില്‍ ഒരു കുട്ടിയുടെ കയ്യില്‍ അല്പം ചായം ബാക്കിയുണ്ടായിരുന്നു. മുസ്‌ലിം സുഹൃത്തുമായി പെണ്‍കുട്ടി പോകവേ ആ കുട്ടി ബാക്കിയുള്ള ചായം എറിയാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ അവളെ തടയുന്നു.
പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ 'ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം' എന്നു പറഞ്ഞാണ് സുഹൃത്ത് പടികള്‍ കയറി പോകുന്നത്. 'നമുക്ക് ചായത്തില്‍ കളിക്കാലോ'യെന്ന് പെണ്‍കുട്ടി മറുപടി പറയുകയും ചെയ്യുന്നു. നിസ്‌കാരത്തിനുശേഷം അവനും ഹോളി ആഘോഷത്തില്‍ അവരോടൊപ്പം ഒത്തു ചേരും എന്ന സൂചനയോടെയാണ് പരസ്യം അവസാനിക്കുന്നത്.
മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശം മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പേരിലാണ് സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കണമെന്ന് ബഹളം വയ്ക്കുന്നവര്‍ പറയുന്നത്. സര്‍ഫ് എക്‌സല്‍ പുറത്തിറക്കുന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ ലിവറിനെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
കേവലം പത്തു വയസുള്ള ബാലനും ബാലികയുമാണ് ലൌ ജിഹാദ് നടപ്പാക്കുന്ന കഥാപാത്രങ്ങളായി അവര്‍ കാണുന്നതെന്ന് ഓര്‍ക്കുമ്പോഴാണ് അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളില്‍പ്പോലും ലൈംഗികതയല്ലാതെ മറ്റൊരു വികാരവും കാണാത്ത കൂട്ടരായി ഇവിടുത്തെ മതവാദികള്‍ മാറിയിരിക്കുന്നു. പരസ്യത്തിലെ ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം പയ്യന്‍ വിവാഹം ചെയ്യുമെന്നും അവളെ മതംമാറ്റുമെന്നുമാണ് പ്രതിഷേധക്കാര്‍ ആശങ്കപ്പെടുന്നത്. ഹിന്ദു ഉണരൂ, ഹിന്ദുവിനെ രക്ഷീക്കൂ, ഇന്ത്യ ഉണരൂ എന്നിങ്ങനെയുള്ള നിരവധി മുദ്രാവാക്യങ്ങള്‍ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. ഹോളിയെക്കാള്‍ പ്രധാനമാണ് നിസ്‌കാരമെന്ന സന്ദേശം പരസ്യം നല്‍കുന്നതെന്നാണ് മറ്റു ചിലരുടെ കണ്ടുപിടിത്തം.
പര്‍ദ്ദയിട്ട വീട്ടമ്മ തന്റെ കുട്ടിയെ ഉണ്ണികൃഷ്ണന്റെ വേഷം കെട്ടി ശ്രീകൃഷ്മജയന്തിക്ക് കൊണ്ടുപോകുന്ന ചിത്രം ഉദാത്തമായ മതസൌഹാര്‍ദ്ദമാണെന്ന് പറഞ്ഞ് നിരന്തരം പോസ്റ്റുന്നവര്‍ക്കാണ് നിഷ്‌കളങ്ക മനസുകളെ വെച്ചു ചെയ്ത ഈ പരസ്യചിത്രം വലിയ അപരാധമായി മാറിയിരിക്കുന്നത്. മുസ്ലീമുകള്‍ ഹിന്ദു ആചാരം പാലിക്കുന്നതിനെ മാത്രമേ പ്രതിഷേധക്കാര്‍ മതസൌഹാര്‍ദമായി കാണുകയുള്ളൂ എന്നതാണ് രസകരം. മുസ്ലീങ്ങളുടെ ആചാരത്തെ സഹിഷ്മുതയോടെ കാണുന്ന ഹിന്ദുസമൂഹമാണ് മുഖ്യശത്രു എന്നാണ് ഈ പരസ്യചിത്രത്തിലെ പെണ്‍കുട്ടിയുടെ ചെയ്തിക്കെതിരേ ഉയരുന്ന വിമര്‍ശനം ചൂണ്ടിക്കാണിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
അതായത്. ഇന്ത്യാരാജ്യമിപ്പോള്‍ മത മൗലികവാദത്തിന് സമാനമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മതസഹിഷ്ണുത എന്ന ഒന്ന് ഇല്ലാതായിരിക്കുന്നു. ഹിന്ദുത്വശക്തികള്‍ കല്പിക്കുന്നതു മാത്രമാണ് ആചരിക്കേണ്ടതും പറയേണ്ടതും എന്ന അവസ്ഥ. മതവിരോധവും മനുഷ്യരെ തമ്മിലകറ്റുന്ന പകയും കൊണ്ട് നിറയുകയാണ് പ്രാകൃതമനസ്സുകള്‍. ഒരു മാറ്റം ഉണ്ടായില്ലെങ്കില്‍ ഇന്ത്യ താലിബാനാകുന്ന കാലം വിദൂരമല്ല എന്ന് മനുഷ്യസ്‌നേഹികള്‍ ആശങ്കപ്പെടുന്നു.
https://www.facebook.com/Malayalivartha





















