മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടി പാകിസ്ഥാന്റെ പ്രതികാരം

അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സമുദ്ര സുരക്ഷാസേന പിടികൂടി. രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്. അതേസമയം ഡിസംബര്‍ 31ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാനില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി വന്ന ബോട്ട് തടഞ്ഞതിന്റെ പ്രതികാരമായാണ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റെന്ന് കരുതുന്നു.
സ്‌ഫോടക വസ്തുക്കളുമായി വന്ന ബോട്ട് കോസ്റ്റ്ഗാര്‍ഡ് തടഞ്ഞയുടന്‍ ബോട്ടിലുണ്ടായിരുന്നവര്‍ ബോട്ട് കത്തിച്ച് നശിപ്പിച്ചിരുന്നു. ഈ ബോട്ടും ബോട്ടിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇന്ത്യന്‍ സേന ശ്രമം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























