പാക്ക് ബോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു: പ്രതിരോധമന്ത്രി

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിനു സമീപം ഇന്ത്യന്‍ തീരസംരക്ഷണ സേന തകര്‍ത്ത ബോട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തീരസംരക്ഷണസേന തകര്‍ത്തത് മല്‍സ്യബന്ധന ബോട്ടാണെന്ന പാക്കിസ്ഥാന്റെ വാദം ഇതോടെ പൊളിഞ്ഞു.
ബോട്ടിലുണ്ടായിരുന്നത് ഭീകരര്‍ എന്നു തന്നെയാണ് കരുതുന്നത്. പിടിക്കപ്പെടുമെന്നു കണ്ടിതനെത്തുടര്‍ന്നാണ് ബോട്ടിന് തീകൊളുത്തി അവര്‍ കടലില്‍ മുക്കിയത്. ബോട്ടില്‍ കള്ളക്കടത്തുകാരാണ് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ കീഴടങ്ങുമായിരുന്നു. മാത്രമല്ല ബോട്ടിന്റെ സഞ്ചാരപാതയും സംശയമുണര്‍ത്തി. സാധാരണ കള്ളക്കടത്തു സംഘങ്ങള്‍ തിരക്കേറിയ പാതയാണ് ഇതിനായി തിരഞ്ഞെടുക്കുക.
എന്നാല്‍ പാക്ക് ബോട്ട് സാധാരണയായുള്ള സഞ്ചാരദിശയില്‍ നിന്നും മാറിയായിരുന്നു ഉണ്ടായിരുന്നത്. ബോട്ടില്‍ നിന്നും പാക്കിസ്ഥാനിലേക്കും തായ്‌ലന്‍ഡിലേക്കും വയര്‍ലെന്‍സ് സന്ദേശങ്ങള്‍ പോയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പാക്കിസ്ഥാന്‍ ശ്രമമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























