മൂടല്‍മഞ്ഞ്: ചെന്നൈയില്‍ വ്യോമഗതാഗതത്തെ ബാധിച്ചു

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ചെന്നൈയിലും കനത്ത മൂടല്‍ മഞ്ഞ്. ഇതേതുടര്‍ന്ന് 32 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഏഴ് സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലേയ്ക്കാണ് സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടത്.
അപൂര്‍വമായാണ് ചെന്നൈ നഗരത്തെ മൂടല്‍മഞ്ഞ് ബാധിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 50 മീറ്റര്‍ പോലും ദൂരക്കാഴ്ച നഗരത്തില്‍ സാധ്യമല്ലായിരുന്നു. വിമാനസര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതിനാല്‍ യാത്രക്കാരില്‍ പലരും വിമാനത്താവളത്തില്‍ കുടുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























