ബിഹാര്‍ മുഖ്യമന്ത്രിയ്ക്ക് നേരെ ഷൂസെറിഞ്ഞു, പ്രതി കസ്റ്റഡിയില്‍

ജനതാ ദര്‍ബാറില്‍ പങ്കെടുക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചീനിക്ക് നേരെ ഷൂസെറിഞ്ഞു. മഞ്ചീനി ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഛപ്ര സ്വദേശി അമിതേഷ് ആണ് ഷൂസെറിഞ്ഞത്. രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു സംഭവം. മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് നടത്തിയ ആളെ പൊലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചു. മഞ്ചീനി ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന പരാതി ബിഹാറില്‍ പരക്കെയുണ്ട്.
മുഖ്യമന്ത്രിയുടെ ജനത ദര്‍ബാര്‍ തട്ടിപ്പാണെന്ന് ഷൂസെറിഞ്ഞ യുവാവ് പോലീസിനോട് ആരോപിച്ചു. പല തവണ ബര്‍ബാറില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും തന്റെ പരാതി കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് യുവാവ് പറഞ്ഞു. പോലീസ് തന്നെ ആട്ടിയോടിക്കുകയായിരുന്നു. പാവപ്പെട്ടവരെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും യുവാവ് ആരോപിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























