ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി

പോലീസിന്റെ ഒറ്റുകാരെന്നാരോപിച്ച് ഒഡീഷയില്‍ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ഒഡീഷയിലെ മാല്‍ക്കാഗിരിയിലാണ് സംഭവം. കെരിയഗുഡ ഗ്രാമത്തിലെ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗ്രാമത്തിലെത്തിയ ആയുധധാരികളായ 30 തീവ്രവാദികള്‍ യുവാക്കളെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ ഗ്രാമത്തിനു വെളിയില്‍ വനത്തില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഒഡീഷ- ആന്ധ്രാ അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ക്കുനേരെ ഉണ്ടായ പോലീസ് നടപടി, യുവാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നത്. ഇതിന് മുമ്പ് ഒഡീഷയിലെ മാല്‍ക്കാഗിരിയില്‍ മാവോയിസ്റ്റുകളും സായുധസേന സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























