ഇനി സുരക്ഷിതമായി സഞ്ചരിക്കാം, നേപ്പാളില്‍ സ്ത്രീകള്‍ക്കായി ബസ് വരുന്നു

ഇന്ന് സ്ത്രീകളുടെ മേല്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ബസുകളിലെ പുരുഷ പീഡനത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ നേപ്പാളില്‍ വനിതകള്‍ക്കു മാത്രമായി ബസ് വരുന്നു.
നേപ്പാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് വനിതാ യാത്രക്കാര്‍ക്കുമാത്രമായി ബസുകള്‍ നിരത്തിലിറക്കുന്നത്. 17 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസുകളാണിവ.
പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവുമായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ ബസുകളില്‍ സ്ത്രീകള്‍ക്കെതിരായ ഉപദ്രവം കൂടിവരുന്ന പരാതിയെ തുടര്‍ന്നാണ് നേപ്പാള്‍ മാറിചിന്തിക്കാന്‍ തയാറായത്. ഈ ബസുകളില്‍ ജീവനക്കാരായി വനിതകളെത്തന്നെ നിയമിക്കാനും തീരുമാനിച്ചതായി അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























