അതിര്‍ത്തിയില്‍ ആക്രമണം രൂക്ഷം, തിരിച്ചടിച്ച് ഇന്ത്യ, ഗ്രാമങ്ങളില്‍ നിന്ന് കൂട്ട പാലായനം

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ അക്രമണം രൂക്ഷം, അക്രമണങ്ങളെ തുടര്‍ന്ന് ഗ്രമങ്ങൡ നിന്ന് ആളുമളെ മാറ്റിപ്പാര്‍പ്പിച്ചു. ജനവാസകേന്ദ്രങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പാക്ക് ആക്രമണം വ്യാപിച്ചതോടെ ജമ്മു കശ്മീരിലെ അതിര്‍ത്തില്‍ കൂട്ട ആളുകള്‍ കൂട്ടമായി സുരക്ഷിത സ്ഥാനങ്ങളിലേക്കുള്ള പാലായനം തുടരുന്നു. ഇന്നലെ ഉണ്ടായ പാക് ആക്രമണത്തില്‍ ഒരു ബിഎസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടവര്‍ ആഞ്ചായി. ഇതില്‍ നാല് സൈനികരും ഒരു സ്ത്രീയും ഉണ്ട്.
സാംബ, കത്തുവ ജില്ലകളില്‍ നടന്ന പാക്ക് ആക്രമണത്തിലാണ് ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ജനവാസമേഖലകളിലേക്ക് പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായതെന്ന് ബിഎസ്എഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. സാംബ മേഖലയിലെ ഖോര പോസ്റ്റിലുണ്ടായിരുന്ന ദേവീന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ മറുപക്ഷത്ത് ആറു പേര്‍ മരിച്ചിട്ടുണ്ട്.
സാംബ, കത്തുവ ജില്ലകളില്‍ പാക്ക് അതിര്‍ത്തിക്കടുത്തു താമസിക്കുന്ന ഏഴായിരത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഇന്ത്യ നടത്തിയ വെടിവയ്പില്‍ പാക്കിസ്ഥാനിലെ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ആരോപിച്ചു.
പാക്കിസ്ഥാന്‍ പുതുവര്‍ഷ ദിനം തൊട്ടു ചെറിയതോതില്‍ നടത്തിയ ആക്രമണം ഇന്നലെ മുതല്‍ ശക്തമാക്കിയത് അതിര്‍ത്തിയിലെ സ്ഥിതി ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ജനവാസകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാന്റെ ഷെല്ലാക്രമണം.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ വരെ ഷെല്ലുകള്‍ പതിച്ചു. 57 ഗ്രാമങ്ങളിലെ അയ്യായിരത്തിലേറെ ഗ്രാമീണര്‍ ആക്രമണഭീതിയിലാണ്. 3500 പേര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു പലായനം ചെയ്തു. കത്തുവ ജില്ലയില്‍ മാത്രം 2500 ഗ്രാമീണര്‍ ഒഴിഞ്ഞുപോയി. ഇതില്‍ 1800 പേര്‍ അഭയാര്‍ഥി ക്യാംപുകളിലാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു.
ഇതേസമയം, തീരരക്ഷാ സേന തടഞ്ഞതിനെ തുടര്‍ന്നു കടലില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന പാക്ക് ബോട്ട് ലഹരിമരുന്നു കടത്തുകാരുടേതായിരുന്നുവെന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























