നീതി ആയോഗ് ; അരവിന്ദ് പനാഗരിയ വൈസ് ചെയര്‍മാന്‍

ആസൂത്രണ കമ്മിഷനു പകരം എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ(നീതി) ആയോഗിന്റെ ആദ്യ ഉപാദ്ധ്യക്ഷനായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് പനാഗരിയയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സാമ്പത്തിക വിദഗ്ദ്ധന്‍ ബൈബെക് ദെബ്രോയി, മുന്‍ പ്രതിരോധ സെക്രട്ടറി വി.കെ. സാരസ്വത് എന്നിവര്‍ മുഴുവന്‍ സമയ അംഗങ്ങളായിരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, റെയില്‍വെ മന്ത്രി സുരേഷ് പ്രഭു, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, തവര്‍ ചന്ത് ഗെലോട്ട്, സ്മൃതി ഇറാനി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അദ്ധ്യാപകനായ അരവിന്ദ് പനാഗരിയ ആസൂത്രണ കമ്മിഷന്‍ എടുത്തുകളയണമെന്ന അഭിപ്രായക്കാരാനായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ പനഗരിയ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ(എ.ഡി.ബി) ചീഫ് ഇക്കണോമിസ്റ്റ് അടക്കം നിരവധി പ്രമുഖ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























