യുപിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിച്ചു : പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു പോലീസുകാരനെ അറസ്റ്റു ചെയ്തു. രണ്ട് പോലീസുകാര്‍ ചേര്‍ന്നായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. സംഭവം അന്വേഷിച്ച പ്രത്യേക സംഘമാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. അവാനിഷ് യാദവ് എന്ന പോലീസ് കോണ്‍സ്റ്റബിളാണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെതുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അവാനിഷിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ വീര്‍ പാല്‍ സിംഗ് യാദവ് എന്നയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ട് പോലീസുകാരും ചേര്‍ന്ന് തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























