എണ്ണവില അഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയില്‍; വില കുറക്കാതെ നികുതി കൂട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില സര്‍ക്കാര്‍ കുറയ്ക്കുന്നില്ല മാത്രമല്ല വില്‍പന തീരുവ കൂട്ടി പാവപ്പെട്ടവനെ വഞ്ചിക്കുന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നു. ഇതേ നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും. ഗള്‍ഫ് രാജ്യങ്ങളും പ്രതിസന്ധിയാലാണ്.
നിലവില്‍ അന്താരാഷ്ട്ര വിപണയില്‍ എണ്ണവില അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 50.5 ഡോറളാണ് നിലവിലെ വില. 2009 ഏപ്രിലിലാണ് ഇതിന് മുമ്പ് എണ്ണവില ഈ നിലയിലെത്തിയത്. ബ്രെന്‍ഡ് ക്രൂഡോയിലിന്റെ വില ആറു ശതമാനം കുറഞ്ഞ് ബാരലിന് 53 ഡോളറായി. യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുമൊക്കെ എണ്ണ ഉപഭോഗത്തില്‍ കുറവ് വരുത്തിയെങ്കിലും എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറാവാത്തതാണ് വില ഇടിയാന്‍ കാരണം.
എണ്ണ വില കുറഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആഗോള വിപണികളിലും വിലയിടിവിന്റെ പ്രതിഫലനം ഉണ്ടായി. എണ്ണയുടെ ഉപഭോഗത്തിലുണ്ടാവുന്ന കുറവ് ഇനിയും വില ഇടിയാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
അതേസമയം എണ്ണവിലയിലെ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു.
സെന്‍സെക്‌സ് 588 പോയിന്റ് 27,257ലാണ് വ്യാപാരം നടത്തുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 174 പോയിന്റ് ഇടിഞ്ഞ് 8204ലാണ് വ്യാപാരം പുരോഗമിക്കുന്നത്. പ്രധാന ഓഹരികളായ ഒ.എന്‍.ജി.സി, ഗെയില്‍, ഹീറോ മോട്ടോ, ഇന്‍ഫോസിസ്, റിലയന്‍സ് എന്നിവയെല്ലാം കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























