ബിഹാറിലെ മുസാഫര്‍പുരിലെ കലക്‌ട്രേറ്റില്‍ 30കാരി കൂട്ട മാനഭംഗത്തിനിരയായി

ബീഹാറില്‍ 30കാരി കൂട്ട മാനഭംഗത്തിനിരയായി. ബിഹാറിലെ മുസാഫര്‍പുരിലെ കലക്‌ട്രേറ്റ് വളപ്പിലാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതയാണ് പീഡനത്തിനിരയായത്. അഞ്ചു പേര്‍ ചേര്‍ന്ന് കലക്‌ട്രേറ്റ് വളപ്പിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ യുവതിയെ തങ്ങളോടൊപ്പം വരാനായി അഞ്ചു യുവാക്കള്‍ സമീപിച്ചു. യുവതിക്ക് ചെല്ലേണ്ടിടത്ത് എത്തിക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ കലക്‌ട്രേറ്റ് വളപ്പിലെ കണ്‍ട്രോള്‍ റൂമില്‍ കൊണ്ടു ചെല്ലുകയും അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. സംഭവത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























