സുനന്ദയുടെ മരണം കൊലപാതകം: ദില്ലി പൊലിസ്, തരൂരിനെ ചോദ്യം ചെയ്‌തേക്കും

സുനന്ദയുടെ മരണം ആത്മഹത്യയെന്നായിരുന്നു ദില്ലി പൊലിസ് നേരത്തെ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു.
ഇപ്പോള്‍ കൊലപാതകത്തിനു ദില്ലി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുനന്ദയ്ക്കു വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണു പൊലിസ് പറയുന്നത്. വിഷം നല്‍കുകയോ കുത്തിവയ്ക്കുകയോ ആകാം ചെയ്തത്. മെഡിക്കല്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ ഇതു പറയുന്നുണ്ടെന്നും പൊലിസ് പറയുന്നു.
കേസ് അന്വേഷണത്തിനു ദില്ലി പൊലിസ് ഡിസിപി(സൗത്ത്) പ്രേം നാഥ്, അഡീഷണല്‍ ഡിസിപി(സൗത്ത്) കുശ്വ് എന്നിവരടങ്ങുന്ന സംഘത്തെ കേസ് അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























