മമതയുടെ ബന്ധുവായ എംപിയെ ആക്രമിച്ചയാള്‍ക്കെതിരേ വധശ്രമത്തിന് കേസ്

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദര പുത്രനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയെ പൊതു പരിപാടിക്കിടെ മര്‍ദിച്ച വ്യക്തിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനിടെയാണ് അഭിഷേകിന് മര്‍ദനമേറ്റത്. ദേബാശിഷ് ആചാര്യ എന്നയാളാണ് മര്‍ദിച്ചത്.
ദേബാശിഷ് ആചാര്യ ആര്‍എസ്എസ് അനുഭാവിയാണെന്ന് പശ്ചിമബംഗാള്‍ പോലീസ് കണ്ടെത്തിയിരുന്നു. വേദിയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ദേബാശിഷ് ആചാര്യ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഫോട്ടോയെടുക്കാനെന്ന വ്യാജേന സ്‌റ്റേജിലെത്തിയാണ് ആചാര്യ എംപിയെ മര്‍ദിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























