റെയില്‍വേയുടെ നല്ല കാലം; വരുമാനം വര്‍ദ്ധിച്ചു

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ റെയില്‍വേയുടെ വരുമാനം 12.57 ശതമാനം വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ റെയില്‍വേയുടെ കീശയിലെത്തിയത് 1,14,656.13 കോടി രൂപയാണ്.
മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ വരുമാനം 1,01,856.45 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചരക്ക് നീക്കത്തിലൂടെ ലഭിച്ച വരുമാനം 77,161.55 കോടി രൂപയാണ്. വര്‍ദ്ധന 12.19 ശതമാനം.
യാത്രാ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം 15.59 ശതമാനം വര്‍ദ്ധിച്ച് 31,955.07 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ മറ്റു മേഖലകളില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം 3,021.94 കോടി രൂപയാണ്. വര്‍ദ്ധന 5.58 ശതമാനം. അതേസമയം, നടപ്പു വര്‍ഷം ഏപ്രില്‍ ഡിസംബര്‍ കാലയളവില്‍ ടിക്കറ്റ് ബുക്കിംഗ് 1.64 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























