ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം : പതിനാറുവയസുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. ഡല്‍ഹിയിലെ ഗാസിയബാദില്‍ പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്. നോയിഡ സ്വദേശികളായ മൂന്നു പേരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ സ്‌കോര്‍പ്പിയോയിലെത്തിയ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. നോയിഡക്കടുത്തുള്ള ഒരു വീട്ടില്‍ കൊണ്ടു പോയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പിന്നീട് പെണ്‍കുട്ടിയെ അവളുടെ വീടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























