പ്രവാസികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്ര മോഡി

ഇന്ത്യയില്‍ അവസരങ്ങള്‍ പ്രവാസികളെ കാത്തിരിക്കുകയാണെന്നും അവ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുനൂറില്‍ ഏറെ രാജ്യങ്ങളില്‍ ഇന്ത്യക്കാരുണ്ട്. അവസരങ്ങള്‍ തേടിയാണ് ജനങ്ങള്‍ മറ്റു നാടുകളിലേക്ക് പോയത്. എന്നാല്‍ കാലംമാറി. മെച്ചപ്പെട്ട അവസരങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ടെന്നും മോഡി പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് 2015 ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പ്രധാനമന്ത്രിയായിട്ട് ഏഴു മാസമേ ആയുള്ളു. ഇതിനകം അമ്പതിലേറെ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി പങ്കാളിത്തത്തിന് എല്ലാവരും താല്‍പര്യം പ്രകടപ്പിച്ചു. ഇന്ത്യയെ ലോകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ലോകത്തെവിടെയും ഇന്ത്യക്കാര്‍ ആദരിക്കപ്പെടുന്നു. സമ്പത്ത് മാത്രമല്ല അതിനുള്ള കാരണം, നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിത മൂല്യങ്ങളാണെന്നും മോഡി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ച് മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. പ്രവാസി ഭാരതീയ ദിവസില്‍ നാളെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത്. ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്കായി പ്രത്യേക യോഗവും നിശ്ചയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മലയാളി പ്രവാസി സാന്നിധ്യം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























