ലവ് ജിഹാദ് ബോധവത്കരണത്തിന് കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം; മാസിക വിവാദത്തില്‍

ലൗ ജിഹാദിനെതിരേ ജാഗ്രത പാലിക്കണമെന്ന ലേഖനം പ്രസിദ്ധീകരിച്ച വിഎച്ച്പി മാസികയുടെ മുഖചിത്രമായി നടി കരീന കപൂറിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു.
സംഘടനയുടെ വനിതാ വിഭാഗം പുറത്തിറക്കിയ മാഗസിന്റെ മുഖചിത്രമായാണ് കരീനയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഉപയോഗിച്ചത്. മുസ്ലീം യുവാക്കളെ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടികളെ \'ഘര്‍ വാപ്പസി\'യിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതാണ് ലേഖനം.
ഇസ്‌ലാം മത വിശ്വാസിയായ സെയ്ഫ് അലിഖാനെ വിവാഹം ചെയ്ത കരീന പക്ഷേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























