ജയിലുകളില്‍ മണിയറ ഒരുങ്ങുന്നു; ലൈംഗിക ബന്ധമാകാം- ഗര്‍ഭധാരണവും

ജയിലുകളില്‍ ഇനി മണിയറ ഒരുക്കണം. പഞ്ചാബ് ഹൈക്കോടതിയാണ് സുപ്രധാന വിധിയിലൂടെ ജയിലില്‍ കഴിയുന്ന തടവുകാരായ ദമ്പതികള്‍ക്ക് ലൈഗിക ബന്ധമാകാമെന്ന് വിധി പറഞ്ഞത്. അതായത് ജയിലില്‍ കഴിയുന്ന ദമ്പതികളെ അവര്‍ ലൈംഗിക ബന്ധം ആഗ്രഹിക്കുമ്പോള്‍ ഒരു സെല്ലില്‍ താമസിപ്പിക്കണം എന്നര്‍ത്ഥം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പട്യാല ജയിലില്‍ കഴിയുന്ന ദമ്പതികളോട് ജസ്‌വീര്‍ സിംഗും സോണിയയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
കോടതി രണ്ട് വഴികളാണ് തുറന്നിട്ടിരിക്കുന്നത്. ഒന്ന് ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭം ധരിക്കാം. രണ്ടാമത്തേത് കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കാം. ഗര്‍ഭം ധരിക്കുക എന്നത് ഭരണഘടന പരമായ അവകാശമാണെന്നും വിധിയില്‍ പറയുന്നു. ലൈംഗിക ബന്ധവും ഗര്‍ഭധാരണവും ഭരണഘടനാപരമായ അവകാശമാണെന്ന കോടതി വിധി നിയമചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാണ്.
കേസിലെ പ്രതികള്‍ നിസാരന്‍മാരാണെന്ന് കരുതരുത്. 16 വയസ്സുകാരനെ മോചനദ്രവ്യം ചോദിച്ച് തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കിയ പ്രതികളാണ് ഇവര്‍. പ്രതിയായാല്‍ ലൈംഗികബന്ധം പാടില്ലെന്ന ജയില്‍ അധികൃതരുടെ പിടിവാശിക്കു മുമ്പില്‍ സോണിയയും കണവനും പതറിയില്ല. നേരെ ഹൈക്കോടതിയില്‍ ചെന്ന് ഒരു റിട്ട് ഫയല്‍ ചെയ്തു. വധശിക്ഷ കാത്തു കിടക്കുകയാണെന്ന് കരുതി ലൈംഗികത പാടില്ലെന്ന് പറയുന്നത് എങ്ങനെയാണ്?
ജസ്‌വീര്‍ വിവാഹിതനായി എട്ടുമാസമായപ്പോഴാണ് കുരുക്കില്‍ പെട്ടത്. കൊലപാതകം നടത്തിയയുടനെ പോലീസ് പിടിച്ചു. പിന്നീട് ജയിലിലായി താമസം. എട്ടു മാസത്തിനിടയില്‍ തനിക്ക് ലൈംഗിക സുഖം ആവശ്യാനുസരണം ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വധശിക്ഷ കിട്ടിയാല്‍ തന്നെ തനിക്ക് കുഞ്ഞ് വേണ്ടെന്ന് പറയാനാവില്ല. ഇക്കാര്യത്തിലും കോടതിക്ക് എതിരഭിപ്രായം ഉണ്ടാകാന്‍ തരമില്ല. കാരണം ലൈംഗികബന്ധവും ഗര്‍ഭധാരണവും ഓരോരുത്തര്‍ക്കും അടിസ്ഥാനപരമായി ലഭിച്ച അവകാശങ്ങളാണ്. മാതാപിതാക്കളുടെ ഏകമകനാണ് ജസ്‌വീര്‍.
അങ്ങനെ പട്യാല ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി മണിയറ ഒരുക്കുന്ന തിരക്കുകളില്‍ അഭിരമിക്കാം. വിവാഹിതരാണെങ്കില്‍ മാത്രം കുട്ടികളാവാം എന്നാണ് അവസ്ഥ. അതുകൊണ്ടു തന്നെ പങ്കാളികള്‍ അല്ലാത്തവര്‍ക്ക് ഗര്‍ഭനിരോധന സാമഗ്രികള്‍ വാങ്ങികൊടുക്കാതെ ജയിലുദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാം. പക്ഷേ ജസ്‌വീര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ വാങ്ങി കൊടുക്കേണ്ടി വരും. കാരണം അദ്ദേഹത്തിന് കോടതിയുടെ സംരക്ഷണമുണ്ട
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























