സിഖ് തീവ്രവാദികളെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി

ജയിലില്‍ കഴിയുന്ന സിഖ് തീവ്രവാദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ഉപമുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിച്ചു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ദ് സിംഗിനെ വധിച്ച ഭീകരരുള്‍പ്പെടെ തീവ്രവാദ കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പന്ത്രണ്ടിലധികം സിഖ് ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ സമീപിച്ചത്.
25 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചുകഴിഞ്ഞവരെയും തൊണ്ണൂറ് വയസിലധികം പ്രായമുള്ള പ്രതികളെയും മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി മോചിപ്പിക്കണമെന്നാണ് സുഖ്ബീര്‍ ബാദല്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപെട്ടത്.
20 വര്‍ഷം തടവ് അനുഭവിച്ചു കഴിഞ്ഞവര്‍ക്കും പ്രയാധിക്യംചെന്ന തടവുകാര്‍ക്കും ഇളവ് അനുവദിക്കാവുന്നതാണെങ്കിലും കൊടുംകുറ്റവാളികള്‍ക്ക് ഈ ഇളവുകള്‍ നല്‍കാറില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റൈ നിലപാട്.
സിഖ് തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ അംബാലയില്‍ മുന്‍ തീവ്രവാദിയും പൊതുപ്രവര്‍ത്തകനുമായ ഗുര്‍ബക്ഷ സിംഗ് ഖല്‍സ നടത്തിവരുന്ന നിരാഹാര സമരം രണ്ട് മാസം പിന്നിട്ട സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ ഭീകരരുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ചത്.സുഖ്ഭീറിന്റെ പിതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലും ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























