തീവ്രവാദ ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ ബാംഗ്ലൂരില്‍ അറസ്റ്റില്‍

ബംഗളൂരിലും ഭട്കലിലും സംസ്ഥാന ആഭ്യന്തര സുരക്ഷാവിഭാഗവും സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചും സംയുക്തമായി നടത്തിയ റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബോംബ് നിര്‍മ്മാണ സാമഗ്രികളുടെ വന്‍ശേഖരവും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു റെയ്ഡ്.
സെയ്ദ് ഇസ്മായില്‍ അഫാക് (34), സദ്ദാം ഹുസൈന്‍ (35), അബ്ദു സുബ്ബൂര്‍ (24) എന്നിവരാണ് പിടിയിലായവര്‍. ഇവരില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കളില്‍ മൂന്നു കിലോ അമോണിയം നൈട്രേറ്റ്, ജെലാറ്റിന്‍ ജെല്‍, വൈദ്യുത സര്‍ക്യൂട്ട്, ഡിറ്റണേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
അറസ്റ്റിലായ രണ്ടു പേരെ കിഴക്കന്‍ ബംഗളൂരില്‍ പുലികേശി നഗറില്‍ നിന്നും എം.ബി.എ ബിരുദധാരിയായ അബ്ദു സുബ്ബൂറിനെ ഭട്കലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഒരാളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനു പുറമേ പ്രാദേശിക ഭീകരസംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. എന്നാല്‍ ഡിസംബര്‍ 28 ന് ബംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി ഇവരെ ബന്ധപ്പെടുത്താവുന്ന തെളിവ് കണ്ടെത്താനായില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























