Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു

25 JUNE 2019 11:54 AM IST
മലയാളി വാര്‍ത്ത

‘ടിക്‌ടോക്കി’ൽ പ്രദർശിപ്പിക്കാനായി, വായുവിൽ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു. കർണാടകത്തിലെ തുമകൂരു സ്വദേശി കുമാറാണ് എട്ടുദിവസത്തിനുശേഷം ബെംഗളൂരു വിക്‌ടോറിയ ആശുപത്രിയിൽ മരിച്ചത്. 15-നാണ് കുമാറിന് വീഡിയോ ചിത്രീകരണത്തിനിടെ നിലത്തുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്.

മരണത്തിന് ഇടയാക്കിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സുഹൃത്തിന്റെ കൈകളിൽ ചവിട്ടി വായുവിലൂടെ പുറകോട്ട് മലക്കംമറിയുന്ന വീഡിയോയാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. തലകുത്തിവീണ യുവാവിന്റെ കഴുത്ത് മടങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം. പ്രദേശത്തെ നൃത്തസംഘത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു യുവാവ്. ‘ടിക്‌ടോക്കി’ൽ വീഡിയോകൾചെയ്ത് പ്രശസ്തനായാൽ റിയാലിറ്റി ഷോയിലുൾപ്പെടെ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് കുമാർ കൂട്ടുകാരോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് ടിക്ക്‌ടോക്കിനായി കുമാരസ്വാമിയെ കൊണ്ട് ബാക്ക് ഫ്‌ളിപ്പ് ചെയ്യിച്ചത്. കുമാരസാമിയുടെ കൂട്ടുകാര്‍ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കുമാരസാമിക്ക് സമൂഹമാധ്യമങ്ങളുടെ സാധ്യതകളെ കുറിച്ച്‌ അറിയില്ലെന്നും സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ പോലും ഇല്ലാത്തയാളാണ് കുമാരസാമിയെന്നുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. റിയാലിറ്റി ഷോകളിലും സ്‌റ്റേജ് പ്രോഗ്രാമുകളിലുമാണ് സാധാരണ ഇയാള്‍ ഡാന്‍സ് ചെയ്യാറുള്ളത്. നൃത്തത്തിനിടെ കുമാരസ്വാമി ചെയ്യാറുള്ള ഒന്നാണ് ബാക്ക് ഫ്‌ളിപ്പ്. എന്നാല്‍ ഇത് അപകടത്തില്‍ കലാശിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതിനായുള്ള വീഡിയോ ചിത്രീകരണത്തിനിടയില്‍ പലതരം മരണങ്ങളും മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യാനായി ബാക്ക് ഫ്‌ളിപ്പ് ചെയ്യവേ സംഭവിച്ച ആദ്യ മരണമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തമായി വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘ടിക്‌ടോക്’. മുമ്പും ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരണത്തിനിടെ പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ പ്രചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായും പരാതികൾ ഉയർന്നു. യുവാക്കളാണ് ഇത്തരം ആപ്പുകൾ കൂടുതലും ഉപയോഗിക്കുന്നത്. ഇതിൽ തന്നെ പെൺകുട്ടികളാണ് കൂടുതലും. ലോകത്തിൽ ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെടുന്ന വീഡിയോകൾ ടിക്ടോക് വീഡിയോകൾ ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. ഇവയിൽ നല്ലൊരു പങ്കും ദുരുദ്ദേശത്തോടുകൂടി തന്നെ ഡൗൺലോഡ് ചെയ്യപ്പെടുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം.

പെട്ടന്ന് പ്രശസ്തി നേടുന്നതിനായി പല പെൺകുട്ടികളും അർധ നഗ്നരായിയുള്ള വീഡിയോകൾ ടിക്ടോക്കിലൂടെ പുറത്തുവിടാറുണ്ട്. എന്നാൽ ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്ത് പോൺ സൈറ്റുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വ്യാപകമായതോടെ ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിച്ചെങ്കിലും പിന്നീട് ഉപാധികളോടെ പിൻവലിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (10 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (22 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (39 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (47 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends