സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം.... തഞ്ചാവൂരില്‍ വാട്ടര്‍ എടിഎമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ട നഗരസഭ പരിധിയിലെ 33 വാര്‍ഡുകളില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വാട്ടര്‍ എ.ടി.എമ്മുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 20 ലിറ്ററിന് ഏഴു രൂപയാണ് ഈടാക്കുക. ഒരു ലിറ്റര്‍ വെള്ളം ഒരു രൂപക്കും നല്‍കും.
പൊതു കിണറുകളില്‍നിന്ന് സംഭരിച്ച ശുദ്ധജലമാണ് വിതരണം ചെയ്യുക. ഇത്തരത്തില്‍ സംസ്ഥാനമൊട്ടുക്കും വാട്ടര്‍ എ.ടി.എമ്മുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha