ദിവസങ്ങള്‍ക്കുള്ളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍

പതിനൊന്നു ദിവസം കൊണ്ട് അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയെ അറിയിച്ചു. തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുന്നതായും മന്ത്രി വ്യക്തമാക്കി.
പോലീസ് പരിശോധനയ്ക്ക് പ്രത്യേക അപേക്ഷഫോം രാജ്യത്തെ 731 ജില്ലാ പോലീസ് ആസ്ഥാനങ്ങളില്‍ ലഭ്യമാണ്. മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്.
https://www.facebook.com/Malayalivartha