രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ നല്‍കിയ രാജിക്കത്ത് പരിഗണിക്കുന്നത് സ്പീക്കര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ സ്പീക്കറുടെ അധികാരങ്ങളില്‍ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക.
എംഎല്‍എമാരുടെ രാജികത്തുകളിന്മേല്‍ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു. ഭരണഘടനയുടെ 190 ാം അനുഛേദം പ്രകാരം രാജികത്തുകളിന്മേല്‍ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം.
നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാന്‍ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha


























