പെങ്ങളെ തൊട്ടപ്പോൾ രാഹുലിന് പൊള്ളി; പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു ; കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 'ഉത്തര്‍പ്രദേശിലെ സോന്‍ഭാദ്രയില്‍ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു. സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന ഒമ്ബത് ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണ്.' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടയുകയായിരുന്നു. നടപടിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അവരെ പിന്നീട് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.
വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനാണ് താന്‍ ഇവിടെ എത്തിയത്. തന്‍െറ മകന്‍െറ പ്രായമുള്ള ഒരു കുട്ടി വെടിയേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തന്നെ ഇവിടെ തടഞ്ഞതിനുള്ള കാരണം യു.പി പൊലീസ് വ്യക്തമാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് പ്രിയങ്ക ഗാന്ധി വാരണാസിയിലെത്തിയത്. ഭൂമിത്തര്‍ക്കത്തെത്തുടര്‍ന്ന് ഗ്രാമത്തലവെന്‍റ നേതൃത്വത്തിലെ സംഘം വെടിവെപ്പില്‍ മൂന്നു സ്ത്രീകളടക്കം പത്ത് ഗ്രാമീണരാണ് സോനേബാന്ദ്രയില്‍ കൊല്ലപ്പെട്ടത്.
യഗ്യ ദത്തെന്ന ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷംമുമ്പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രാമത്തലവനും സംഘവും സ്ഥലത്ത് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമമുഖ്യന്‍ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. നാട്ടുകാര്‍ തന്റെ സ്ഥലം കൈയ്യേറിയെന്ന് ഗ്രാമമുഖ്യന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളോടും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കാന്‍ അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്കയ്ക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ മാത്രം ചുമതലയായിരുന്നു നൽകിയത്. തിരഞ്ഞെടുപ്പിൽ ദയനീയമായ തിരിച്ചടി നേരിട്ടും ഉത്തർപ്രദേശിനെ ഒറ്റയ്ക്ക് നയിക്കുക എന്ന ദൗത്യമാണ് പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചിരിക്കുന്നത്.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിട്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയും നൽകി. പ്രിയങ്കയുടെ വരവോടെ സംസ്ഥാനത്തെ കോൺഗ്രസ് കേന്ദ്രങ്ങൾ ആവേശത്തിലായെങ്കിലും കോൺഗ്രസിന്റെ സീറ്റ് നേട്ടം സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലേക്ക് മാത്രം ഒതുങ്ങുകയായിരുന്നു. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചതോടെയാണ് ഉത്തർപ്രദേശിനെ ഒറ്റയ്ക്ക് നയിക്കാൻ പ്രിയങ്കയെ പാർട്ടി ചുമതലപ്പെടുത്തിയത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് പ്രിയങ്കയുടെ പ്രവർത്തനം.
https://www.facebook.com/Malayalivartha