കശ്മീർ വിഷയത്തിൽ ബില്ലിനെ പിന്തുണച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍!

കശ്മീരില്‍ പ്രത്യേകാധികാരം റദ്ദാക്കിയ ബി ജെ പി സര്‍ക്കാര്‍ തീരുമാനത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക. എതിര്‍ത്താലും അനുകൂലിച്ചാലും കോൺഗ്രസിന് പ്രശ്നം . ജനങ്ങൾ ബില്ലിനെ അനുകൂലിക്കുന്നതിനാൽ ബില്ലിനെ എതിർക്കുന്നത് ജനഹിതത്തിനു എതിരാകുമെന്നാണ് കണക്കാക്കുന്നത് .. നേതാക്കൾക്കു പലർക്കും വ്യത്യസ്ത അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉള്ളത്. കശ്മീരിന്റെ പ്രത്യേകാധികാരത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെടുന്നുണ്ട്.അതേസമയം വിഭജനത്തെ തുറന്ന് എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു പക്ഷം വാദിക്കുന്നത്
രാജ്യത്തിന്റെ വികാരം മാറിയത് മനസ്സിലാക്കാതെ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് രാജ്യസഭാ വിപ്പ് കലിത പറയുന്നത് .
കോണ്‍ഗ്രസ് നേതാവ് ചിദംബരവും ആസാദിനെ പിന്തുണയ്ക്കുന്നുണ്ട്. ആദ്യം നിങ്ങള്‍ കശ്മീര്‍ ഗവര്‍ണറെ നിയമിച്ചു. കശ്മീരിന്റെ എല്ലാ അധികാരങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തെന്നും ചിദംബരം പറഞ്ഞു.
ബി.ജെ.പി രാജ്യത്തിന്റെ തലയറുത്തു കളഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത് . രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ പൊരുതും, ജമ്മു കശ്മീരിന് വേണ്ടി അണിനിരക്കും. സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയപരമായും വ്യത്യസ്ഥത പുലര്‍ത്തുന്ന അതിര്‍ത്തി സംസ്ഥാനത്തെ ഒന്നിച്ചു നിര്‍ത്തിയത് ആര്‍ട്ടിക്കിള്‍ 370 ആയിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറയുന്നത്
അതേസമയം രാജ്യസഭയില്‍ അമിത് ഷാ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. മതത്തിന്റെ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നു ഷാ പറഞ്ഞു. എന്താണ് വോട്ടുബാങ്ക് രാഷ്ട്രീയം മുസ്ലീങ്ങള്‍ മാത്രമാണോ കശ്മീരില്‍ ജീവിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, സിഖുക്കാര്‍, ജൈന്‍മാര്‍, ബുദ്ധ മതക്കാര്‍ എന്നിവര്‍ അവിടെ ജീവിക്കുന്നുണ്ട്. മതത്തിന്റെ രാഷ്ട്രീയം ബി ജെ പി ക്ക് ഇല്ലെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ പ്രഖ്യാപനത്തിന് കൊണ്ഗ്രെസ്സ് ഇതര രാഷ്ട്രീയകക്ഷികളുടെ പിന്തുണയുണ്ട്.. ബി.എസ്.പി, ആംആദ്മി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളെല്ലാം കേന്ദ്രതീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു
ജമ്മുകശ്മീരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇത് സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്
കാശ്‌മീർ ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ ഇപ്പോൾ എതിർക്കുന്ന ഒരേ ഒരു നേതാവ് ഗുലാം നബി ആസാദ് മാത്രമാണ്. എന്നാൽ കോൺഗേര്സ്സിലെ മാറ്റ് നേതാക്കൾ വിഷയത്തിൽ മൗനം പാലിക്കുകയാണ് . വോട്ടിനിടുമ്പോൾ ബഹിഷ്‌ക്കരിക്കാമെന്ന തന്ത്രവും പാർട്ടിക്കുള്ളിൽ വളരുന്നുണ്ട്. ഏതായാലും കോൺഗ്രസിൽ ഇപ്പോൾ ഗുലാംനബി ആസാദ് ഒറ്റപ്പെടുകയാണ്
https://www.facebook.com/Malayalivartha






















