കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു; അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് കലിത

ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബില്ല് പാസ്സാക്കണമോ വേണ്ടയോ എന്നകാര്യത്തിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ് . സര്‍ക്കാര്‍ തിരുമാനത്തിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. അതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി രാജ്യസഭ ചീഫ് വിപ്പ് രാജിവെച്ചു.അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ് കലിത. രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു
കാശ്മീര്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.കാശ്മീര്‍ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കലിത രാജി പ്രഖ്യാപിച്ചിരിക്കുന്നത്
തന്റെ ട്വിറ്റർ അക്കൗണ്ടിലും ഭുബനേശ്വർ ഇക്കാര്യം വ്യക്തമാക്കുന്നു. ഞാൻ രാജ്സഭാ അംഗത്വം രാജിവയ്ക്കുന്നു എന്ന് മാത്രമായിരുന്നു അദ്ദേഹം ഇതിനെ കുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ സർക്കാർ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്ന് ഭുബനേശ്വർ കാലിത പ്രതികരിച്ചതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുളള തീരുമാനം ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത് . രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു നീക്കം.
സര്‍ക്കാര്‍ നീക്കത്തെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടെയാണ് പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി രാജ്യസഭ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത രാജിവെച്ചത്. സഭാംഗത്വം രാജിവെയ്ക്കുന്നതായി ട്വിറ്ററിലൂടെയാണ് കലിത അറിയിച്ചത്.
കോണ്‍ഗ്രസ് നേതൃത്വം വിപ്പ് പുറപ്പെടുവിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് ചെയ്തില്ല. വിപ്പ് പുറപ്പെടുവിക്കുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നും അതിനാലാണ് താന്‍ രാജിവെച്ചതെന്നും നേതൃത്വത്തിന് സമര്‍പ്പിച്ച കത്തില്‍ കലിത പറയുന്നു. നിലവിലെ നേതാക്കള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണെന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കത്തില്‍ കലിത കുറ്റപ്പെടുത്തി
ഭുബനേശ്വർ കാലിതയുടെ രാജി രാജ്യസഭാ സ്പീക്കർ കൂടിയായ ഉപരാഷ്ട്രപതി സ്വീകരിച്ചതായും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഭുബനേശ്വർ കാലിതക്ക് പുറെമെ സമാജ് വാദി പാർട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനിടെ ഇത് മുന്നാമത്തെ പ്രതിപക്ഷ രാജ്യസഭാംഗമാണ് രാജിവച്ച് ബിജെപിയുടെ ഭാഗമാവുന്നത്. നേരത്തെ നീരജ് ശങ്കർ, സുരേന്ദ്ര നാഗർ എന്നിവരും ബിജെപിയുടെ ഭാഗമായിരുന്നു. ഇതോടെ ബി ജെ പി യുടെ കരുത്ത് വർധിക്കുകയാണ്
https://www.facebook.com/Malayalivartha






















