രാജ്യസഭയിൽ തിളങ്ങി കാശ്മീർ ബിൽ ........കശ്മീര്‍ വിഭജന ബില്‍ പാസായത് 61 നെതിരെ 125 വോട്ടുകള്‍ക്ക്

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ രാജ്യസഭ പാസാക്കിരിക്കുകയാണ് . 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. അതോടൊപ്പം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളയുന്ന പ്രമേയവും രാജ്യസഭ പാസായി. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. അതേസമയം പ്രതിപക്ഷത്തിന്‍റെ എതിര്‍ പ്രമേയം ഉപരാഷ്ട്രപതി തള്ളി. പ്രതിപക്ഷനീക്കം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പറഞ്ഞു.
ജമ്മു കശ്മീരിന്റെ കേന്ദ്രഭരണപ്രദേശ പദവി സ്ഥിരമായിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യസഭയില്‍ 47 പേരുള്ള കോണ്‍ഗ്രസില്‍ രണ്ട് പേര്‍ രാജിവെച്ചിരുന്നു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു എം.പിമാര്‍ ഇറങ്ങിപ്പോയി. സമാജ്വാദി പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും കൂടി രാജിവെച്ചതോടെ ഭൂരിപക്ഷത്തിനുള്ള എണ്ണം കുറയുകയായിരുന്നു.
കോണ്‍ഗ്രസിന്റെ 45ഉം സമാജ്വാദി പാര്‍ട്ടിയുടെ 10 പേരും ഇടത് പാര്‍ട്ടികളുടെ അഞ്ച് പേരും ആര്‍.ജെഡിയുമാണ് ബില്ലിനെ എതിര്‍ത്തത്. ആംആദ്മി പാര്‍ട്ടിയും ബിജു ജനതാദള്ളും തെലുങ്കുദേശം പാര്‍ട്ടിയും ബി.എസ്.പിയും വോട്ട് ചെയ്തതോടെ 125 വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള നീക്കം കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദം.
എന്നാല്‍ അമിത്ഷായുടെ മറുപടി പ്രസംഗം തുടങ്ങിയതിന് പിന്നാലെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്നും ഇറങ്ങിപോയത്.ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കുന്നതിനാല്‍ തന്നെ ജമ്മുകശ്മീരില്‍ ജനാധിപത്യം അതിന്റെ പൂര്‍ണ്ണതയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അമിത്ഷാ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്.
രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha






















