അയോദ്ധ്യ തര്‍ക്ക വിഷയ കേസില്‍ ഇന്നുമുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ തുടങ്ങും

അയോദ്ധ്യ തര്‍ക്ക വിഷയ കേസില്‍ ഇന്നുമുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ തുടങ്ങും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എല്ലാ ഹര്‍ജിക്കാരുടെയും ഭാഗം വിശദമായി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കിയിരുന്നു. അതിനാല്‍ രണ്ടുമാസത്തോളം നീണ്ടുനില്‍ക്കുന്നതാവും അയോദ്ധ്യകേസിലെ വാദം കേള്‍ക്കല്‍.
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ അതിന് മുമ്ബ് അയോദ്ധ്യ തര്‍ക്കത്തില്‍ വധിയുണ്ടാകാനാണ് സാധ്യത. റിട്ട. ജസ്റ്റിസ് ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്തിമവാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
2.77 ഏക്കര്‍ വരുന്ന അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 17 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha






















