ഇന്ത്യ കിടുക്കുമ്പോൾ പാക് വിറക്കുന്നു; ഇന്ത്യയുടെ നെഞ്ചിൽ കയറി മെഴുകുന്ന ഓരോ വിഘടന വാദികളോടും ഒറ്റ സന്ദേശം; ഒരു രാജ്യം ഒരു ഭരണഘടന ഒരു പതാക

നെഞ്ചുറപ്പ് അതാണ് ഒരു ഭരണാധികാരിക്ക് ഏറ്റവും വേണ്ടത്. കാശ്മീരിൽ നടത്തേണ്ടത് തൊലിപ്പുറത്തെ ചികിത്സയല്ല. ഒരു മേജർ ശസ്ത്രക്രിയയാണ്. മോദി ലോകത്തെ ഞെട്ടിക്കുന്നതും ചങ്കൂറ്റത്തിലാണ്. പഴുതടച്ചുള്ള പൂഴിക്കടകൻ. ഒരു രാജ്യം ഒരു ഭരണഘടന ഒരു പതാക. ഒറ്റ രാത്രിയിൽ ഇന്ത്യ തെളിയിച്ചത് ഈ മുദ്രാവാക്യത്തിലേക്കുള്ള മുന്നേറ്റമാണ്. ഇന്ത്യയുടെ നെഞ്ചിൽ കയറി മെഴുകുന്ന ഓരോ വിഘടന വാദികളോടും ഒറ്റ സന്ദേശം. കാശ്മീരികളെ ഇനി ഇളക്കി ഇന്ത്യയെ അങ്ങ് തീർക്കാം എന്ന് വിചാരിച്ചാൽ ആ ഉമ്മാക്കിയിൽ അമിത് ഷായും മോദിയും വീഴില്ല. ചോരക്ക് ചോര തന്നെ. നല്ല പുളപ്പൻ മറുപടി കിട്ടിയപ്പോൾ പിടക്കുന്ന പാകിസ്താനെയാണ് നമ്മൾ കണ്ടത്.
കാശ്മീരികൾക്കു വേണ്ട പ്രത്യേക അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന ദേശസ്നേഹികളൊക്കെ ആ കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥികളാക്കി ആട്ടിയോടിക്കുമ്പോൾ എവിടെയായിരുന്നു. ഇക്കാലമത്രയും പുനരധിവസിപ്പിച്ച ദല്‍ഹിയിലെ കോളനികളില്‍ അവർ നരകിച്ചു കഴിഞ്ഞിരുന്നത് നിങ്ങൾ അറിഞ്ഞിരുന്നില്ലേ ?. കേരളത്തിലെ ഉദ്യോഗങ്ങളൊക്കെ ഇവിടെയുള്ളവർക്ക് മാത്രം സംവരണം ചെയ്തിരുന്നെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ വെറുതെയിരിക്കുമോ?. കാലം മാറി കാഴ്ചപ്പാടുകളും മാറണം.
‘ഇന്ത്യ ഈസ് എ യൂണിയൻ ഓഫ് സ്‌റ്റേറ്റ്‌സ്’ എന്ന പ്രഖ്യാപനമുണ്ടായപ്പോഴും ജമ്മു കശ്‌മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്‌തമായി തുടർന്നു. കാരണം രാജാവുമായുള്ള ലയന ഉടമ്പടിയിൽ ഇന്ത്യയ്‌ക്കു പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിൽ മാത്രമാണു ജമ്മു കശ്‌മീർ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കശ്‌മീർ അസംബ്ലിക്കാണ്. ഇന്ന് കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണ് എന്ന് പറയുന്നുവെങ്കിൽ അങ്ങനെ തന്നെയാവണം. ബാക്കി പുറകെ കാക്കാൻ കരുത്തുള്ളവരാണ് ഭരണത്തിന്റെ അമരത്ത്.
ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പ്. എന്നാൽ ഇതെടുത്തു കളയാൻ നെഞ്ചുറപ്പുള്ളവർ പിന്നീടുണ്ടായില്ല എന്നതാണ് ദുരന്തം.
ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്.
രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ 35എ വകുപ്പ് ലംഘിക്കുന്നുവെന്നു നേരത്തേ സുപ്രീംകോടതി ഹർജിയിൽ ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിൾ വാദിച്ചിരുന്നു. ഭീകര വാദികൾ ഒരു പ്രദേശത്തെ പണ്ഡിറ്റുകളെ അടിച്ചോടിച്ചിട്ട് ബാക്കിയുള്ളവർക്കായി പ്രത്യേകാവകാശത്തെ കുറിച്ച് പറയുന്നതിലെ യുക്‌തികേട് എന്തേ ചർച്ചയാകുന്നില്ല.
ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ അന്താരാഷ്ട്ര അംഗീകൃത തര്‍ക്ക പ്രദേശമാണ് . ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കില്‍ തര്‍ക്ക ഭൂമിയില്‍ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യയ്ക്ക് കഴിയില്ല. ജനങ്ങള്‍ക്ക് അത് സ്വീകരിക്കാന്‍ കഴിയില്ല എന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്. ഇത് കേട്ട് സ്വന്തം രാജ്യത്തിൻറെ ഒരു ഭാഗം സ്വതന്ത്രമാക്കി വയ്ക്കാൻ തന്റേടമുള്ള ഭരണാധികാരിക്ക് കഴിയില്ല.
സർജിക്കൽ സ്ട്രൈക്ക് എന്ന് പറഞ്ഞാൽ ഇതാണ്. ജമ്മു കശ്മീരിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള പുനഃസംഘടനാ ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവുമാണ് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. പരുക്കുകൂടാതെ ബിൽ പാസാക്കിയെടുക്കുകയെന്ന ചാണക്യതന്ത്രമാണ് നരേന്ദ്ര മോദി സർക്കാർ പുറത്തെടുത്തത്. രാഷ്ട്രപതിക്ക് ഉത്തരവിന്റെ വിജ്ഞാപനമിറക്കണമെങ്കിൽ പഴയ വകുപ്പ് പ്രകാരം സംസ്ഥാനത്തെ ഭരണഘടന സഭയുടെ (ഇപ്പോൾ നിയമസഭ) ശുപാർശ നിർബന്ധമായിരുന്നു. നിയമസഭയ്ക്ക് അക്കാര്യത്തിൽ ചില ‘സവിശേഷ’ അധികാരങ്ങൾ ഭരണഘടന നൽകുന്നുമുണ്ട്. ജമ്മുകശ്മീരിനു മാത്രം ബാധകമായ 1954ലെ ഭരണഘടനാ ഉത്തരവ് പ്രകാരമായിരുന്നു എല്ലാ അധികാരങ്ങളും. എന്നാൽ അതിനെയെല്ലാം ബിജെപി മറികടന്നത് ചില ‘കൂട്ടിച്ചേർക്കലുകളി’ലൂടെ. കശ്മീരിൽ അസാധാരണമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന അന്തരീക്ഷം സൃഷ്ടിച്ച് അതിന്റെ മറവിലായിരുന്നു കേന്ദ്രനീക്കം. പ്രതിപക്ഷത്തെപ്പോലും നിഷ്പ്രഭമാക്കും വിധം സകല പഴുതുമടച്ചായിരുന്നു ഈ നീക്കങ്ങളെല്ലാം. ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിൻ കീഴിലായതാണ് ഇക്കാര്യത്തിൽ സർക്കാരിനു സഹായകമായത്. എല്ലാം മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തനം ജമ്മു കശ്മീരിൽ മാസങ്ങൾക്കു മുൻപേ, ഒരു പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ തന്നെ, ബിജെപി ആരംഭിച്ചെന്നു ചുരുക്കം. ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകള്‍ തന്നെ ജമ്മു കശ്മീരിനും ബാധകമായി. ഇതോടെ കേന്ദ്രസർക്കാർ പദ്ധതിയിട്ടതുപോലെജമ്മു കശ്മീര്‍ നിയമസഭയോടു കൂടിയ പുതിയ കേന്ദ്ര ഭരണ പ്രദേശമായി. ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശവും.
ഉറച്ച തീരുമാനം ഇനി വേണ്ടത് ഉരുളക്കുപ്പേരി പോലത്തെ മറുപടിയാണ്. അത് പിന്നെ മോദിയെ പഠിപ്പിക്കണ്ടല്ലോ?
https://www.facebook.com/Malayalivartha






















