സൂപ്പർ സർജിക്കൽ സ്ട്രൈക്ക്; കണ്ണടച്ച് തുറക്കും മുൻപേ കാശ്മീരിനെ തവിടുപൊടിയാക്കി; പഴുതടച്ചുള്ള പൂഴിക്കടകൻ, വിരണ്ട് ലോക രാജ്യങ്ങൾ; കശ്മീരിന്‍റെ സവിശേഷാധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് പുല്ലുപോലെ; ഇതാണ് ഇന്ത്യ

പഴുതടച്ചുള്ള മുന്നൊരുക്കം. അസാമാന്യ മെയ്‌വഴക്കം. കശ്മീരിന്‍റെ സവിശേഷാധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് പുല്ലുപോലെ. സൈനിക വിന്യാസത്തിലൂടെ ഒരുക്കം തുടങ്ങിയ സര്‍ക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വ്യക്തമായ സൂചനകള്‍ അവസാന നിമിഷം വരെയും പുറത്തുവന്നതേയില്ല. ഒടുവിൽ ലോകരാജ്യങ്ങളെയൊക്കെ ഞെട്ടിച്ച് മിന്നൽ പിണർ.
ജമ്മു കശ്മീർ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പരിഷ്കരിക്കാൻ അധികാരം നൽകുന്ന 370 (1) വകുപ്പാണ് രാഷ്ട്രപതി പ്രയോഗിച്ചത്. ‘ജമ്മു കശ്മീർ സംസ്ഥാനത്തിൽ നിലവിലുള്ള സർക്കാരിന്റെ സമ്മതത്തോടു കൂടി’യാണ് 370ാം വകുപ്പ് ഇല്ലാതാക്കുന്നത് എന്നായിരുന്നു രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലെ പ്രയോഗം. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടിരിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിൻ കീഴിൽ അധികാരം ഗവർണർക്കാണ്. അദ്ദേഹമാണ് സംസ്ഥാന സർക്കാരിനു വേണ്ടി ‘സമ്മതം’ നൽകിയതും. അതെങ്ങനെ സാധിക്കും? അത്തരമൊരു അധികാരം ഗവർണർക്ക് അതുവരെയുണ്ടായിരുന്നില്ല. ആ അധികാരം നേടിയെടുത്തതിലായിരുന്നു ബിജെപി വിജയം.
കശ്മീര്‍ താഴ്‍വരയിലേക്ക് പതിനായിരം അര്‍ധസൈനികരെ അധികം നിയോഗിച്ചായിരുന്നു സര്‍ക്കാര്‍ തന്ത്രം തുടങ്ങിയത്. പിന്നാലെ സൈനികരുടെ എണ്ണം 35,000 ആയി ഉയര്‍ത്തി. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാധാരണ നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം. അമര്‍നാഥ് തീര്‍ഥാടനവഴിയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയെന്നും തീവ്രവാദ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തലുണ്ടായി. അമര്‍നാഥ് യാത്ര റദ്ദാക്കിയതായി പ്രഖ്യപനവും വന്നു.ഇതിനു പിന്നാലെ തീര്‍ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീര്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. താഴ്‍വരയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചു. വാ പൊളിച്ചിരുന്നു പാകിസ്ഥാൻ.
ഭരണഘടനാപരമായ പ്രത്യേക പദവി എടുത്തു കളയാന്‍ കേന്ദ്രം തയാറെടുക്കുന്നെന്ന് അഭ്യൂഹങ്ങളെത്തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്നു. കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അത് ചിലവാകുന്നതിനു മുൻപേ മറുപണി വന്നു.
അജിത് ഡോവലും അമിത്ഷായും ദില്ലിയില്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐബി, റോ മേധാവികളും കേന്ദ്ര ആഭ്യന്തരസെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു. പിന്നാലെ, അര്‍ധരാത്രിയോടെ പ്രതിപക്ഷ നിരയിലെ നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംസ്ഥാനത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍റ് ബന്ധങ്ങള്‍ വിഛേദിച്ചു. കശ്മീര്‍ താഴ്വരയിലുള്‍പ്പടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും അജിത് ഡോവലിനുമല്ലാതെ മറ്റാര്‍ക്കും വരാന്‍ പോകുന്ന വലിയ തീരുമാനത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. രാജ്യത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. ഒടുവില്‍, പാര്‍ലമെന്‍റിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ നീണ്ട നാടകീയനീക്കങ്ങള്‍ക്ക് പരിസമാപ്തി.
കേന്ദ്രസര്‍ക്കാർ പുതുതായി കൂട്ടിച്ചേർത്ത വ്യവസ്ഥ പ്രകാരം ജമ്മു കശ്മീരിനെ സംബന്ധിച്ച് സദർ–ഇ–റിയാസത്ത് എന്നു പറഞ്ഞാൽ ഗവർണറും ആകാം. . ഭരണഘടനയുടെ 370ാം അനുച്ഛേദം പ്രവർത്തനരഹിതമാക്കുന്നതിനോ ഒഴിവാക്കലുകളും രൂപഭേദങ്ങളും വരുത്തുന്നതിനോ സംസ്ഥാനത്തെ ‘കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി’യുടെ (ഭരണഘടനസഭ) ശുപാർശ വേണമെന്നതായിരുന്നു അത്. എന്നാൽ മാത്രമേ രാഷ്ട്രപതിക്കു വിജ്ഞാപനം പുറപ്പെടുവിക്കാനാവുകയുള്ളൂ.
ഭരണഘടനസഭയെ ലെജിസ്ലേറ്റിവ് അസംബ്ലി ഓഫ് ദ് സ്റ്റേറ്റ് (സംസ്ഥാന നിയമസഭ) എന്നു ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനസഭ എന്നതിൽ നിന്നു മാറി സംസ്ഥാന നിയമസഭ എന്നതിലേക്കു മാറ്റി. നിലവിൽ ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണഘടനസഭയില്ല. 370ാം വകുപ്പ് ഇല്ലാതാക്കാൻ ‘ശുപാർശ’ ചെയ്യാനും ആരുമില്ലെന്നർഥം. അതോടെ സംസ്ഥാന നിയമസഭയ്ക്ക് ആ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സംസ്ഥാന നിയമസഭയെന്നാൽ ഗവർണർ ആണെന്ന വ്യവസ്ഥ നേരത്തേ കൂട്ടിച്ചേര്‍ത്തിരുന്നതിനാൽ എല്ലാം എളുപ്പമായി. നിയമസഭയും നിലവിലില്ലാത്തതിനാൽ, പാർലമെന്റിനാണ് ജമ്മു കശ്മീരിലെ അധികാരം. ഇതല്ലേ സൂപ്പർ കളി.
രാഷ്ട്രപതിയുടെ ഉത്തരവ് വന്നതോടെ 1954ലെ ഉത്തരവ് അസാധുവായി. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന പ്രകാരമുള്ള അധികാരം നൽകുന്ന എല്ലാ വ്യവസ്ഥകളും തത്വത്തിൽ റദ്ദാക്കപ്പെട്ടു. ഇന്ത്യൻ ഭരണഘടനാ വ്യവസ്ഥകള്‍ തന്നെ ജമ്മു കശ്മീരിനും ബാധകമായി. ഇതോടെ കേന്ദ്രസർക്കാർ പദ്ധതിയിട്ടതുപോലെജമ്മു കശ്മീര്‍ നിയമസഭയോടു കൂടിയ പുതിയ കേന്ദ്ര ഭരണ പ്രദേശമായി. ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശവും.
https://www.facebook.com/Malayalivartha






















