ജനസംഘത്തിന്റെ കാലം മുതലുള്ള സ്വപ്നം സാക്ഷാത്കരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി നേതാവ് എൽ.കെ അദ്വാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി നേതാവ് എൽ.കെ അദ്വാനി. ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്റെ കാലം മുതൽ ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്രമായിരുന്നുവെന്ന് എൽ.കെ അദ്വാനി പറഞ്ഞു. ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് വിശ്വസിക്കുന്നുവെന്നും അദ്വാനി പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനം അപലപനീയമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കില്ലെന്നും ഇൗ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
നടപടിയെ ആര്‍.എസ്.എസ്. സ്വാഗതം ചെയ്തു. സര്‍ക്കാരിന്‍റെ ധീരമായ ചുവടുവയ്പ്പിനെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍.എസ്.എസ്. വ്യക്തമാക്കി.
അതേസമയം,ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. ജമ്മു കാശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ്ദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha






















