കൈ അടിക്കുന്നത് ജനസംഘം....കൈ കാലിട്ടടിച്ചു ഒമറും മെഹബൂബയും; മോദിയെ ചേർത്ത് നിർത്തി അദ്വാനി

ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്റെ കാലം മുതൽ ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്രമായിരുന്നുവെന്ന് ബിജെപി നേതാവ് എൽ.കെ അദ്വാനി വ്യക്തമാക്കി. ഇക്കാര്യം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു . ജമ്മു കശ്മീരിന് സവിശേഷ അധികാരം നൽകുന്ന ഭരണഘടനാഅനുച്ഛേദമായ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് വിശ്വസിക്കുന്നതായുമാണ് അദ്വാനി വ്യക്തമാക്കിയത്. ശിവസേന അടക്കമുള്ള കക്ഷികളും മധുരം വിതരണം ചെയ്ത് ആഘോഷത്തിന്റെ ഭാഗമായി.
അതേസമയം വിച്‌ഛേദം 370 റദ്ധ്ക്കിയത്തിനെ തുടർന്ന് പ്രതിപക്ഷം ആരോപണങ്ങളും ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനം അപലപനീയമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. തീരുമാനം അപലപനീയമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. തീരുമാനം അംഗീകരിക്കില്ലെന്നും ഇൗ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
വിഭജനകാലത്ത് ഇന്ത്യക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം തിരിച്ചടിയായി. കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്ള പ്രതികരിച്ചു. കശ്മീരിനെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ ശ്രമമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.
ജമ്മു കശ്മീരിനും രാജ്യത്തിനും ഉചിതമായ തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും തീരുമാനത്തെ സ്വാഗതം ചെയ്യണമെന്ന് ആര്‍.എസ്.എസ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് ചരിത്രം തെളിയിക്കുമെന്ന് പി.ചിദംബരം. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. രാജ്യത്തിന്‍റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ ചുവടുവയ്പ്പെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പ്രതികരിച്ചു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിക്കൊണ്ടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പ്രതിപക്ഷ നിരയെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ തീരുമാനം സഹായിക്കുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം. കേന്ദ്രത്തെ പിന്തുണയ്ക്കുന്നതായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് ആത്മഹത്യാപരമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രാജ്യസഭ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവച്ചു.
അതേസമയം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കൽ പ്രമേയം, കശ്മീർ പുനഃസംഘടനാ ബിൽ എന്നിവ രാജ്യസഭ പാസാക്കിയതിനു പിന്നാലെ കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തു. ഇരുവരും ഞായറാഴ്ച രാത്രി മുതൽ വീട്ടുതടങ്കലിലായിരുന്നു. മെഹബൂബ മുഫ്തിയെ ശ്രീനഗറിലെ അവരുടെ വീട്ടിൽ നിന്ന് സമീപമുള്ള സർക്കാർ ഗസ്റ്റ് ഹൗസിലേക്കു മാറ്റിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ജമ്മുകശ്മീർ പീപ്പിൾസ് കോൺഫറൻസ് നേതാക്കളായ സജ്ജദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരെയും അറസ്റ്റു ചെയ്തു. കൂടുതൽ അറസ്റ്റുണ്ടെന്നു വ്യക്തമാക്കിയ അധികൃതർ എന്നാൽ മറ്റുള്ളവരുടെ അധികൃതർ എന്നാൽ മറ്റുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ തയാറായില്ല. കോൺഗ്രസ് നേതാവ് ഉസ്മാൻ മാജിദ്, സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരും വീട്ടുതടങ്കലിലാണെന്ന സൂചനയുണ്ട്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും കടുത്തക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേടതിയെ സമീപിക്കുമെന്ന് ഒമർ അബ്ദുല്ല സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha






















