പ്രത്യേക പദവി പോയിട്ട് സംസ്ഥാന പദവി പോലും ദൂരെക്കളഞ്ഞു; 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 61 പേരുടെ മാത്രം എതിര്‍പ്പോടെ ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കിയപ്പോൾ സ്വതവേ ചിരിയില്ലാത്ത അമിത് ഷായുടെ മുഖത്ത് വിജയ മന്ദഹാസം

125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 61 പേരുടെ മാത്രം എതിര്‍പ്പോടെ ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭ പാസാക്കിയപ്പോൾ സ്വതവേ ചിരിയില്ലാത്ത അമിത് ഷായുടെ മുഖത്ത് വിജയ മന്ദഹാസം. പറഞ്ഞാൽ പറഞ്ഞതാണെന്ന് ഉറപ്പിക്കുന്ന ശരീരഭാഷ. കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി ജമ്മു, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുന്ന ബില്ലാണ് പാസായത്. പാര്‍ലമെന്റില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസായത്. ഒരിടത്തും അമിത് ഷാ പാളിയില്ല. ഉന്നം പിഴച്ചില്ല.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി പ്രസംഗത്തിന് ശേഷം ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്ല് സഭ ശബ്ദവോട്ടൊടെ പാസാക്കി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടൊടെ പാസാക്കി. കശ്മീര്‍ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായതോടെ ഇനി കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. കശ്മീരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് അമിത് രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയം കണക്കിലെടുത്തല്ല തീരുമാനമെന്നും, കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ച് കഴിഞ്ഞാല്‍ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിനിടെ നെഹ്‌റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി ആര്‍ട്ടിക്കിള്‍ 370ന്റെ മറവില്‍ ഈ മൂന്ന് കുടുംബങ്ങളിലുള്ളവര്‍ കശ്മീരികളെ ചൂഷണം ചെയ്ത് കൊണ്ടിരുന്നു. കശ്മീര്‍ ബില്ലിലെ ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ബില്ല് വന്‍ഭൂരിപക്ഷത്തില്‍ പാസായ ഉടന്‍ പ്രധാനമന്ത്രി നേരിട്ടെത്തി അമിത് ഷായുടെ തോളില്‍ തട്ടി അഭിനന്ദിച്ചു.
കശ്മീരില്‍ ഭീകരവാദം വളരാന്‍ കാരണം ആര്‍ട്ടിക്കിള്‍ 370 ആണെന്നും അമിത് ഷാ പറഞ്ഞു. കശ്മീരില്‍ അഴിമതി കുമിഞ്ഞുകൂടി. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. അനുഛേദം 370ഉം 35 (എ)യും എന്തു നാശമാണ് വരുത്തിയതെന്ന് കശ്മീരിലെ ജനതയോട് പറയാന്‍ താന്‍ ആഗ്രഹിക്കുകയാണ്. ഈ വകുപ്പുകള്‍ കാരണം ജനാധിപത്യം ഒരിക്കലും പൂര്‍ണ്ണമായും നടപ്പാകില്ല. അഴിമതി വര്‍ധിച്ചു. ഒരു വികസനവും വന്നില്ല. ആര്‍ട്ടിക്കിള്‍ 370 കാരണം ജമ്മ കശ്മീറിലെ ബിസിനസ് കുത്തക ചിലരുടെ കൈകളിലായി.മതത്തിന്റെ രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ല. എന്താണ് വോട്ട്ബാങ്ക് രാഷ്ട്രീയം? മുസ്ലീമുകള്‍ മാത്രമാണോ കശ്മീരില്‍ ജീവിക്കുന്നത്? എന്താണ് പ്രതിപക്ഷം പറയാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ മുസ്ലീം, ഹിന്ദു, കിഖ്, ജെയിന്‍, ബുദ്ധ മതക്കാര്‍ എല്ലാം ജീവിക്കുന്നുണ്ട്. 370 നല്ലതാണെങ്കില്‍ അത് എല്ലാവര്‍ക്കും നല്ലതാവണം. അത് മോശമാണെങ്കില്‍ എല്ലാവര്‍ക്കും ദോഷമാണെന്നും അമിത് ഷാ പറഞ്ഞു.
പട്ടേലിനെ അനുസ്‌മരിപ്പിക്കുന്ന കരുത്ത്. അമിത് ഷാ താരമാകുന്നത് ഇച്ഛാശക്തിയുടെ ഉയരങ്ങളിലാണ്.
https://www.facebook.com/Malayalivartha






















