അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങി...

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ തുടങ്ങി. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച പരാജയമായിരുന്നുവെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ ഓഗസ്റ്റ് ആറ് മുതല്‍ അന്തിമ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് അറിയിച്ചിരുന്നത്.
റിട്ടയേര്‍ഡ് ജസ്റ്റീസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതി കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനായില്ലെന്നും അതിനാല്‍ ചര്‍ച്ചകള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതിനിടെ, വാദം റെക്കോര്‍ഡ് ചെയ്യുകയോ ലൈവ് സ്ട്രീമിംഗ് നടത്തുകയോ വേണമെന്ന കെ.എന്‍.ഗോവിന്ദാചാര്യയുടെ ഹര്‍ജി കോടതി തള്ളി. നിലവില്‍ ഇത് പ്രായോഗികമല്ലെന്ന് കോടതി അറിയിച്ചു.
"
https://www.facebook.com/Malayalivartha






















