കേന്ദ്രസര്‍ക്കാര്‍ കിടുക്കികളഞ്ഞില്ലേ, ആ ചിത്രം വൈറലായി ; ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ എടുത്തുകളഞ്ഞതില്‍ സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങളുമായി ബിജെപി നേതാക്കള്‍

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ എടുത്തുകളഞ്ഞതില്‍ സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങളുമായി ബിജെപി നേതാക്കള്‍. ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ പഴയകാലചിത്രം പങ്കുവച്ച് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് രംഗത്ത്. അനുച്ഛേദം 370ന് എതിരായി മോദി സമരം ചെയ്യുന്ന ചിത്രമാണ് പ്രതിജ്ഞ നിറവേറ്റിയെന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവച്ചത്. മോദി പങ്കെടുത്ത സമരപന്തലിൽ 370 റദ്ദാക്കൂ, തീവ്രവാദം അവസാനിപ്പിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായിക്കാണാം.
എന്തൊരു വിശുദ്ധമായ ദിനം. ഏഴു പതിറ്റാണ്ടായി രാജ്യത്തിന്‍റെ ആവശ്യം നമുക്ക് മുന്നില്‍ ഇന്ന് യാഥാര്‍ഥ്യമായെന്നും റാം മാധവ് കുറിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയടക്കമുള്ള ആയിരങ്ങളുടെ ആഗ്രഹം സഫലമായെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ചരിത്രപരമായ വിഡ്ഢിത്തം മോദിയും അമിത് ഷായും തിരുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ അമിത് ഷായുടേത് ഗംഭീര പ്രകടനമായിരുന്നെന്നും അഭിനന്ദിക്കുന്നുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കുന്നത് എന്നും ബിജെപിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവിയെടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ശ്യമ പ്രസാദ് മുഖർജി സമരം ചെയ്തിട്ടുണ്ട്. 1953ൽ ജമ്മുകശ്മീരിലെ ജയിലിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഒരു രാജ്യത്തിന് രണ്ട് ഭരണഘടനയും രണ്ട് പ്രധാനമന്ത്രിയും രണ്ട് ദേശീയ ചിഹ്നങ്ങളും ആവശ്യമില്ലെന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.
https://www.facebook.com/Malayalivartha






















