പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീരും, ചൈനയുടെ പക്കലുള്ള അക്‌സായി ചിന്നും ജമ്മു കശ്മീരിന്റെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീരും, ചൈനയുടെ പക്കലുള്ള അക്‌സായി ചിന്നും ജമ്മു കശ്മീരിന്റെ ഭാഗമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി. കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുനസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ പ്രസിഡൻഷ്യൽ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാ.
125 പേരുടെ പിന്തുണയില്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ കശ്മീര്‍ ബില്ലുകള്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുളള അസാധാരണ നടപടിയിലൂടെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. പിന്നാലെ രണ്ട് ബില്ലുകളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലും അവതരിപ്പിച്ചിരിക്കുകയാണ്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം കോണ്‍ഗ്രസിനെ തന്നെ വെട്ടിലാക്കി. 1948 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലാണ് കശ്മീര്‍. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ഇന്ത്യയുടെ ആഭ്യന്തര കാര്യമാവും എന്നാണ് കോണ്‍ഗ്രസ് എംപി ചോദിച്ചത്. സിംല കരാറിനെക്കുറിച്ചും ലാഹോര്‍ പ്രഖ്യാപനത്തെ കുറിച്ചിം അധിര്‍ രഞ്ജന്‍ ചൗധരി അമിത് ഷായെ ഓര്‍മ്മപ്പെടുത്തി. കശ്മീര്‍ ആഭ്യന്തര വിഷയമാണോ അതോ ഉഭയകക്ഷി വിഷയം ആണോ എന്നും ചൗധരി ചോദിച്ചു
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ? എന്നായിരുന്നു കോണ്‍ഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരിയോട് ദേഷ്യത്തോടെ അമിത് ഷാ ചോദിച്ചത്. നിങ്ങള്‍ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.
ബിൽ പാസ്സാക്കുന്നതിന് സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ലോക്‌സഭയില്‍ ഉയര്‍ത്തിയത്
കേരളത്തില്‍ നിന്നുളള എംപിമാര്‍ പ്രമേയം കീറിക്കളഞ്ഞു. ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ പൊട്ടിത്തെറിച്ചു. അമിത് ഷാ മറുപടി നല്‍കിയത് അങ്ങേയറ്റം ക്ഷുഭിതനായിട്ടാണ്.
കശ്മീര്‍ ഉഭയകക്ഷി വിഷയം ആണെന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതെന്നും ചൗധരി ചൂണ്ടിക്കാട്ടി. കശ്മീരിനെ കുറിച്ച് പറയുമ്പോള്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ല എന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ഇത് അമിത് ഷായെ ക്ഷുഭിതനാക്കി. കശ്മീര്‍ ആഭ്യന്തര വിഷയം അല്ലെന്ന് പറയുന്ന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആണോ എന്ന് അമിത് ഷാ ചോദിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി.
കശ്മീരുമായി ബന്ധപ്പെട്ട ഈ രണ്ട് പ്രമേയങ്ങളും നമ്മുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുമെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ നിയമങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ അവകാശവും പാര്‍ലമെന്റിനുണ്ടെന്നും അമിത് ഷാ പറഞ്ഞു.ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞിരുന്നു.
ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധിര്‍ രജ്ഞന്‍ ചൗധരി തന്റെ നിലപാട് വ്യക്തമാക്കിയ ശേഷമാണ് സീറ്റില്‍ ഇരുന്നത്.
https://www.facebook.com/Malayalivartha






















