ജമ്മു കശ്മീരിന്‍ വിഷയത്തിൽ സംസ്ഥാനത്തെ വിഭജിക്കാനുള്ള പ്രമേയത്തിലും ബില്ലുകളിൻമേലും ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് .

''ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങൾ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്‍റെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനു ശേഷം ആണ് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിരംഗത്ത് എത്തിയത് .
കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ് . അതേസമയം കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ബില്ലിൻമേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. എന്നാൽ മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീര്‍ പ്രമേയത്തിന്മേലും ബില്ലുകളിന്മേലും ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അമിത് ഷായോട് ഏറ്റുമുട്ടി കോണ്‍ഗ്രസ് വെട്ടിലായി. കശ്മീരിനെ കേന്ദ്രസര്‍ക്കാര്‍ തുറന്ന ജയിലാക്കിയെന്ന് കോണ്‍ഗ്രസും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഡിഎംകെയും ആരോപിച്ചു. ജമ്മുകശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ ടിഎന്‍ പ്രതാപനെയും ഹൈബി ഈഡനെയും സ്പീക്കര്‍ ശാസിച്ചു.ജമ്മു കാശ്മീർ ചർച്ചകൾ ഇന്ത്യയുടെ പലകോണിലും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha






















