അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി സോണിയാ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി രംഗത്ത് . ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യമാണ് സോണിയയെ ചൊടിപ്പിച്ചത്. ചൗധരിയെ വിളിച്ചുവരുത്തിയാണ് സോണിയ അതൃപ്തി രേഖപ്പെടുത്തിയത്.
കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനു ശേഷം ആണ് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിരംഗത്ത് എത്തിയത് . അതേസമയം ആര്‍ട്ടിക്കിള്‍ 370-നെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുമായി ലോക്സഭയില്‍ വാഗ്വാദം നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചോദിച്ചത്.ലോക്‌സഭയില്‍ ഏറെനേരം അമിത് ഷായും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha






















