പാക് പാര്‍ലമെന്റിലെത്താതെ ഇമ്രാന്‍ ഖാന്‍ മുങ്ങി; ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിച്ച ഇന്ത്യയുടെ നടപടിയിൽ പാക് പാർലമെന്റിൽ ബഹളം

ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിച്ച ഇന്ത്യയുടെ നടപടിയിൽ പാക് പാർലമെന്റിൽ ബഹളം. ഇന്ത്യയുടെ നടപടിയെ പാക് പ്രധാനമന്ത്രിനിശിതമായാണ് വിമർശിച്ചത്. ഇതേതുടർന്ന് പാക് പ്രധാനമന്ത്രി ഇന്ന് രാവിലെ പാർലമെന്റിലെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻഖാൻ സംസാരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിപ്പുണ്ടായിരുന്നു. ഇതിൻ പ്രകാരം ഇസ്ലാമാബാദിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നുവെങ്കിലും ഇമ്രാൻ ഖാൻ പങ്കെടുത്തില്ല. ഇതേ തുടർന്ന് പ്രതിപക്ഷം ശക്തമായി ബഹളം വയ്ക്കുകയും ഇമ്രാൻ ഖാനെ നിശിതമായി വിമർശിക്കുകയുമായിരുന്നു. ബഹളം നിയന്ത്രിക്കാനാവാതെ സ്പീക്കർ ഇരിപ്പിടത്തിൽ നിന്നും മടങ്ങി.
സമ്മേളനത്തിന്റെ അജന്‍ഡ സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ് ബഹളത്തിന് വഴിവച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370 ാം അനുഛേദം റദ്ദാക്കിയത് അജന്‍ഡയായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സേന മൂലം കശ്മീര്‍ പൗരന്‍മാര്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സംയുക്ത യോഗമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അജന്‍ഡ. ഇത് തളളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അതിനിടെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേ സമയം ഇന്ത്യയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നടപടിയെ വിമർശിക്കുന്ന തരത്തിൽ ഇതുവരെയും പ്രസ്താവനയൊന്നും വന്നിട്ടില്ലെന്നത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുന്നുണ്ട്. മേഖലയിലെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കു എന്നുമാത്രമാണ് അമേരിക്കയുടേതായിട്ടു പുറത്തുവരുന്ന പ്രതികരണം. അതേ സമയം അതിർത്തിയിലെ സൈനിക വിന്യാസങ്ങളിൽ യുഎൻ ഉത്കണ്ഠ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി നേരത്തെ അറിഞ്ഞതായി പാകിസ്ഥാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആഗസ്റ്റ് ഒന്നിന് യു.എന്നിന് അയച്ച കത്ത് പാകിസ്ഥാൻ പുറത്തുവിട്ടു. പാക് വിദേശകാര്യ മന്ത്രിയാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് കത്തയച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി നീക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും ഇതുസംബന്ധിച്ച നടപടികളെ കുറിച്ച് സൂചന ലഭിച്ചിരുന്നെന്നുമാണ് പാക് അവകാശവാദം.
അതേസമയം, പാക് അധീന കാശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കാശ്മീർ വിഷയത്തിലെ ചർച്ചയ്ക്കിടെ ലോക്‌സഭയിൽ ഉയർന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടയിലായിരുന്നു അമിത് ഷായുടെ പ്രതികരണം. 'ഇത് ഒരു രാഷ്ട്രീയ നീക്കമല്ല. രാജ്യത്തിനായി നിയമങ്ങൾ നിർമിക്കാനുള്ള എല്ലാ അധികാരവും പാർലമെന്റിനുണ്ട്. ഇന്ത്യൻ ഭരണഘടനയും ജമ്മുകാശ്മീർ ഭരണഘടനയും അതിനുള്ള അനുമതി നൽകുന്നുണ്ട്'.-അദ്ദേഹം പറഞ്ഞു.കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന കേന്ദ്ര നയം വേണ്ടെന്ന് വച്ചുകൊണ്ടാണ് മോദി സർക്കാർ ഇന്നലെ വിവാദ തീരുമാനം നടപ്പിലാക്കിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്തെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകാശ്മീർ മാറും.
https://www.facebook.com/Malayalivartha






















