കാശ്മീര്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം... കാശ്മീര്‍ ബില്‍ ലോക്‌സഭയിലും പാസായി, ലോക്‌സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്‌സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോള്‍ അത് നിയമമാകും.
ഇതോടെ ജമ്മു കാശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ അധീനതയില്‍ വന്നുചേരും. ലോക്‌സഭയില്‍ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 72 ലോക്‌സഭാ അംഗങ്ങള്‍ പ്രമേയത്തിനെ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം.സി.പി.ഐ എന്നീ പാര്‍ട്ടികളാണ് പ്രമേയത്തെ എതിര്‍ത്ത് കൊണ്ടാണ് വോട്ട് ചെയ്തിരിക്കുന്നത്.
ബില്ലിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് സിന്ധ്യ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha






















